Top News Icon
Top News

ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നിന്‍റെ പേര്, ബാച്ച് നമ്പർ, നിർമ്മാതാവ് എന്ന ക്രമത്തിൽ ചുവടെ. • ഹൈഡ്രോകോർട്ടിസോൺ സോഡിയം സൂസ്സിനേറ്റ് ഇൻജെക്ഷൻ ഐ.പി (100മി.ഗ്രാം)-കെ.എച്ച്.എഫ് 002 - എസ്.ജി.എസ് ഫാർമസ്യൂട്ടിക്കൾസ് (പ്രൈവറ്റ്) ലിമിറ്റഡ് ഉത്തരാഖണ്ഡ്, • ടെർലിൻ-സി- ടി.ആർ.സി.എഫ്-01-സൺബീം ഫോർമുലേഷൻ, ചെന്നൈ, • അമ്‌ലോമോക്‌സ്-എസ്.പി.സി.12082- ഷെർവോട്ടെക് ഫാർമസ്യൂട്ടിക്കൽസ്, ഹിമാചൽപ്രദേശ്, • ഡയബെന്‍റ്-40-യു.ഡി.ബി.എഫ്-16, ബാൽ ഫാർമസ്യൂട്ടിക്കൾസ്, ഉത്തരാഖണ്ഡ്, • സോഡിയം വാൽപ്രൊയേറ്റ് ടാബ്ലറ്റ്‌സ് ഐ.പി 500 മി.ഗ്രാം-ഇസഡ്.ടി 10418, സീ ലബോറട്ടറീസ്, ഹിമാചൽ പ്രദേശ്, • പാരസെറ്റാമോൾ ടാബ്‌ലെറ്റ്‌സ് ഐ.പി. 500 മി.ഗ്രാം-177 പി.എ.ആർ 12-ഐ.ഡി.പി.എൽ(ടി.എൻ) ലിമിറ്റഡ്, ചെന്നൈ, • ഫെനിറാമൈൻ മലെറ്റ് ഐ.പി 25 മി.ഗ്രാം-ടി-10-12539, റൈഡ്ബർഗ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്, • സിൻലെറ്റ്-എം.സി.സി. 11201-ഡാപ്‌കോ, മന്നം.പി.ഒ., കേരളം, • ഫെറോവിറ്റ് പ്ലസ് ക്യാപ്‌സ്യൂൾസ് -സി.എഫ്.പി.30064 എൽ-ഹിന്ദുസ്ഥാൻ ലബോറട്ടറീസ്, പാൽഗാർ, • പ്ലെവോ - എം.ടി.21280- ഓക്‌സോഫോർഡ് ഫാർമ, ഹരിദ്വാർ, • ക്ലോപിഡോഗ്രെൽ ടാബ്‌ലെറ്റ്‌സ് ഐ.പി. 75 മി.ഗ്രാം - ടി.3293- ഭാരത് പാരെൻടെറൽസ് ലിമിറ്റഡ്, ഗുജറാത്ത്, • ലെവോനെർ-5-എൽ.വി.എൻ.ജി 02-സൺബീം ഫോർമുലേഷൻ, ചെന്നൈ, • എൽ-ഹിസ്​റ്റ്-എൽ.എച്ച്.ടി 12019-റാവിയൻ ലൈഫ് സയൻസ്, ഉത്തരാഖണ്ഡ്, • ഡെൽസിൻ-സി.എ.ഡി.എൻ.3001-ചിമാക് ഹെൽത്ത് കെയർ, ഹിമാചൽ പ്രദേശ്, • ഓകേ-സി-4011-മെരിഡിയൻ മെഡികെയർ ലിമിറ്റഡ്, ഹിമാചൽ പ്രദേശ്, • ഒൽസിക്-5-എസ്.ഒ.ഇസഡ് 1302-സൺറൈസ് ഇന്‍റർനാഷണൽ ലാബ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ്, • എൽഡി.എച്ച്-ടി.111237-കാവെൻഡിഷ് ബയോഫാർമ പ്രൈവറ്റ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്.

Posted on - Oct 16, 2014

സർക്കാർ - സ്വകാര്യ ഡെന്‍റൽ കോളേജുകളിൽ എം.ഡി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : ബി.ഡി.എസ് ബിരുദം. എല്ലാ അപേക്ഷകരും പ്രവേശനത്തിന് മുമ്പ് കേരള ഡെന്‍റൽ കൗൺസിലിൽ നിന്നും രജിസ്ട്രേഷൻ നേടിയിരിക്കണം. ജനറൽ വിഭാഗത്തി​ന് ഉയർന്ന പ്രായപരിധിയില്ല. സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവർക്കും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മാർച്ച് 7 മുതൽ 17 വൈകിട്ട് 5 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകളും ബാങ്ക് ചെലാൻ അഥവാ ഡിമാൻഡ് ഡ്രാഫ്‌റ്റ് സഹിതം നേരിട്ടോ അല്ലെങ്കിൽ രജിസ്​റ്റേർഡ് തപാൽ/സ്പീഡ് പോസ്​റ്റ് മുഖാന്തരമോ കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കേണ്ടതാണ്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണർക്കും ഒരു പകർപ്പ് അവരുടെ കൺട്രോളിംഗ് ഓഫീസർക്കും സമർപ്പിക്കേണ്ടതാണ്.

Posted on - Mar 7, 2014
Top Kerala Icon
Kerala Govt.
Kerala Govt. /
Top News Icon
Sensex
Sample Ad Top
Register Here  To get updates
Free Hit Counter