Top News Icon
EDUCATIONAL / KERALA
എം.ബി.എ
Posted on - Mar 07, 2014 11:04 pm

യൂണിവേഴ്‌സിറ്റി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് കേന്ദ്രങ്ങളായ ആലപ്പുഴ, പൂജപ്പുര, അടൂർ, വർക്കല, കൊല്ലം, കുണ്ടറ, പുനലൂർ എന്നിവിടങ്ങളിൽ 2014-16 അദ്ധ്യയനവർഷത്തെ എം.ബി.എ (ഫുൾ ടൈം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും ബ്രോഷറും വെബ്‌സൈറ്റിലും (www.keralauniversity.ac.in) എല്ലാ യു.ഐ.എം. കേന്ദ്രങ്ങളിലും ലഭിക്കും. അവസാന വർഷ/സെമസ്​റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, വർക്കല, കൊല്ലം, അടൂർ, പുനലൂർ, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെയും തുടർന്ന് തിരുവനന്തപുരത്ത് നടത്തുന്ന ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപ്പരീക്ഷയെഴുതിയ എല്ലാ അപേക്ഷകരും ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയിൽ പങ്കെടുക്കണം.

♦ പരീക്‌ഷ മാറ്റി
മാർച്ച് 12-ന് നടത്താനിരുന്ന ഒന്നും മൂന്നും സെമസ്​റ്റർ എം.ടെക് (പാർട്ട് ടൈം & ഫുൾ ടൈം) റഗുലർ & സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 24-ലേക്ക് മാറ്റി.


♦ എം.ഫിൽ പ്രവേശനപ്പരീക്ഷ
2013-14 അദ്ധ്യയനവർഷത്തെ എം.ഫിൽ പ്രവേശനപ്പരീക്ഷ മാർച്ച് 22, 24, 25 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

♦ എം.എൽ.ഐ.എസ്‌സി അഡ്മിഷൻ
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിലെ എം.എൽ.ഐ.എസ്‌സി (2013-14) ബാച്ചിലേക്കുള്ള അഡ്മിഷന്‍റെ അവസാന തീയതി മാർച്ച് 15-ലേക്ക് മാറ്റി.

♦ പ്രാക്ടിക്കൽ ടൈംടേബിൾ
മാർച്ച് 18-ന് തുടങ്ങുന്ന ഒന്നും മൂന്നും സെമസ്​റ്റർ കരിയർ റിലേറ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കേറ്ററിംഗ് സയൻസ് (242 - ഗ്രൂപ്പ് 2 ബി) പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

♦ സൈക്കോളജി പരീക്ഷ
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ പി.ജി. ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന്‍റെ പരീക്ഷകൾ ഏപ്രിൽ 21, 22, 23, 24, 25, 29 30 തീയതികളിൽ പി.എം.ജിയിലെ സി.എ.സി.ഇ.ഇ. ഓഫീസിൽ നടത്തും. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21.

♦ ബി.ഫാം ടൈംടേബിൾ
മാർച്ച് 18-ന് തുടങ്ങുന്ന അവസാന വർഷ ബി.ഫാം (റഗുലർ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

♦ എം.സി.ജെ
ജേർണലിസം വകുപ്പ് നടത്തിയ എം.സി.ജെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

♦ മാർക്ക്‌ലിസ്​റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ കേന്ദ്രം ജൂലൈ/ ആഗസ്​റ്റിൽ നടത്തിയ എം.കോം (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷകളുടെ മാർക്ക്‌ലിസ്​റ്റുകൾ പാളയം സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ (എസ്.ഡി.ഇ) ഓഫീസിൽ നിന്നും മാർച്ച് 11, 12, 13 തീയതികളിൽ ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റണം.

comments powered by Disqus
Register Here  To get updates
Free Hit Counter