Top News Icon
EDUCATIONAL / OTHER
എം.ഡി.എസ് പ്രവേശനത്തി​ന് അപേക്ഷി​ക്കാം
Posted on - Mar 07, 2014 11:15 pm

സർക്കാർ - സ്വകാര്യ ഡെന്‍റൽ കോളേജുകളിൽ എം.ഡി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത : ബി.ഡി.എസ് ബിരുദം. എല്ലാ അപേക്ഷകരും പ്രവേശനത്തിന് മുമ്പ് കേരള ഡെന്‍റൽ കൗൺസിലിൽ നിന്നും രജിസ്ട്രേഷൻ നേടിയിരിക്കണം.
ജനറൽ വിഭാഗത്തി​ന് ഉയർന്ന പ്രായപരിധിയില്ല. സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവർക്കും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മാർച്ച് 7 മുതൽ 17 വൈകിട്ട് 5 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകളും ബാങ്ക് ചെലാൻ അഥവാ ഡിമാൻഡ് ഡ്രാഫ്‌റ്റ് സഹിതം നേരിട്ടോ അല്ലെങ്കിൽ രജിസ്​റ്റേർഡ് തപാൽ/സ്പീഡ് പോസ്​റ്റ് മുഖാന്തരമോ കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കേണ്ടതാണ്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണർക്കും ഒരു പകർപ്പ് അവരുടെ കൺട്രോളിംഗ് ഓഫീസർക്കും സമർപ്പിക്കേണ്ടതാണ്.

comments powered by Disqus
Register Here  To get updates
Free Hit Counter