Top News Icon
JOBS / OTHER
ലോകായുക്തയിൽ റെക്കോർഡ് കീപ്പർ
Posted on - Jul 18, 2013 11:36 am


കേരള ലോകായുക്തയിൽ ഒഴിവ് വരുന്ന റെക്കോർഡ് കീപ്പർ തസ്‌തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ 8500 - 13210, 8730 - 13540 എന്നീ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്​റ്റ് 19 ന് മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, ലെജിസ്ലേച്ചർ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം.

• സ്​റ്റെനോഗ്രാഫർ ഒഴിവ്
കേരള ലോകായുക്തയിൽ ഒഴിവുള്ള സ്​റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ആഗസ്​റ്റ് 26 ന് മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, ലെജിസ്ലേച്ചർ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 വിലാസത്തിൽ ലഭിക്കണം.

comments powered by Disqus
Register Here  To get updates
Free Hit Counter