Top News Icon
JOBS / OTHER
സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ എൻജിനിയറിങ് ഡിഗ്രിക്കാർക്ക് അവസരം
Posted on - Sep 19, 2013 10:20 pm

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേ​റ്റ് അപ്രന്‍റീസുകളെ തിരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഒഫ് അപ്രന്‍റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡെവലപ്‌മെന്‍റ് സെന്‍ററും സംയുക്തമായി ഇന്‍റർവ്യൂ നടത്തുന്നു.
എല്ലാ ബ്രാഞ്ചുകളിലുമായി ഏകദേശം 800 ഒഴിവുകളിലേക്ക് കളമശേരി ഗവ.പോളിടെക്‌നിക്കിൽ 28നും തിരുവനന്തപുരം വനിതാ പോളിടെക്‌നിക്കിൽ നവംബർ 16നും കോഴിക്കോട് വെള്ളിമാട്കുന്ന് ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.​ടി ഇസ്ലാം പോളിടെക്‌നിക്കിൽ നവംബർ 30നുമാണ് ഇന്‍റർവ്യൂ.
എൻജിനിയറിംഗ് ഡിഗ്രിക്കാർക്ക് യോഗ്യത നേടി മൂന്നുവർഷം കഴിയാത്തവർക്കും അപ്രന്‍റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. 3560 രൂപ പ്രതിമാസം സ്​റ്റൈപ്പന്‍റായി ലഭിക്കും. ട്രെയിനിംഗിനുശേഷം കേന്ദ്ര ഗവൺമെന്‍റ് നൽകുന്ന പ്രൊഫിഷൻസി സർട്ടിഫിക്ക​റ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങൾ സ്ഥിരം ജോലിക്കും അവസരമൊരുക്കും. സർട്ടിഫിക്ക​റ്റുകളുടെയും മാർക്ക് ലിസ്​റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും വിശദമായ ബയോഡാ​റ്റയുടെ മൂന്ന് പകർപ്പുകളും സഹിതം നിശ്ചിത ദിവസം രാവിലെ ഒൻപത് മണിക്ക് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡെവലപ്‌മെന്‍റ് സെന്‍ററിൽ രജിസ്​റ്റർ ചെയ്തിട്ടുള്ളവർ രജിസ്‌ട്രേഷൻ കാർഡും കൊണ്ടുവരണം. രജിസ്​റ്റർ ചെയ്യാത്ത എൻജിനിയറിംഗ് ഡിഗ്രി പാസായ കുട്ടികൾ 50 രൂപ (എസ്.സി./എസ്.​റ്റി.ക്ക് 25 രൂപ) സെലക്‌ഷൻ സെന്‍ററിൽ അടച്ച് രജിസ്​റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2556530.

comments powered by Disqus
Register Here  To get updates
Free Hit Counter