Top News Icon
KERALA GOVT. / OTHERS
സഹ. സംഘങ്ങളി​ലെ ഗഹാൻ രജിസ്‌ട്രേഷൻ: ഫീസ് ഈടാക്കാനുളള ഉത്തരവ് റദ്ദാക്കി​
Posted on - Oct 01, 2013 11:12 pm

സഹകരണ സംഘങ്ങളി​ൽ ഗഹാൻ രജിസ്‌ട്രേഷനും പണയാധാര റിലീസിനും രണ്ട് ശതമാനം വീതം രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നതിനുളള വ്യവസ്ഥ ഉൾപ്പെടുത്തി സെപ്തംബർ 20 ന് പുറപ്പെടുവിച്ച വിജ്ഞാപന ഭേദഗതി മുഖ്യമന്ത്രി റദ്ദു ചെയ്തു.
2004 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ സംസ്ഥാന സഹകരണ ബാങ്കിനും, പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾക്കും, പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങൾക്കും ബാധകമാക്കിയ ഗഹാൻ രജിസ്‌ട്രേഷൻ അനുസരിച്ച് ഈ വിഭാഗം സഹകരണ സംഘങ്ങളിൽ നിന്നും വായ്പയെടുക്കുന്ന ആൾക്ക് വായ്പക്കുളള പണയാധാരം രജിസ്​റ്റർ ചെയ്യുന്നതിനോ, വായ്പാ തിരിച്ചടവിനു ശേഷം പണയാധാരം റിലീസ് ചെയ്യുന്നതിനോ രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ലായിരുന്നു. ഈ അവസ്ഥക്ക് മാ​റ്റം വരുത്തിയാണ് നികുതി വകുപ്പ് രജിസ്‌ട്രേഷൻ ഫീസ് ഏർപ്പെടുത്തി​യത്. ഇതി​നെതി​രെ സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണൻ, മുഖ്യമന്ത്രി, ധനകാര്യ വകുപ്പു മന്ത്രി, രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി എന്നിവർക്കു കത്തു നൽകിയിരുന്നു. ഇതി​ന്‍റെ അടി​സ്ഥാനത്തി​ലാണ് മുഖ്യമന്ത്രി​യുടെ ഉത്തരവ്.

comments powered by Disqus
Register Here  To get updates
Free Hit Counter