Top News Icon
KERALA GOVT. / OTHERS
വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ ഇളവ്: അപേക്ഷാ തീയതി നീട്ടി
Posted on - Oct 01, 2013 11:15 pm

2004​-2009 കാലയളവിൽ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ വരെ കുടുംബ വരുമാനമുളള തൊഴിൽ രഹിതർക്ക് പലിശയിളവ് ലഭി​ക്കാൻ അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി. ഇതനുസരിച്ച് അപേക്ഷ ജില്ലാ കളക്ടറേ​റ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ആണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ അപേക്ഷകൾ ജില്ലാ കളക്ടർമാർ ലിഡ് ബാങ്ക് മാനേജർക്ക് നൽകേണ്ട അവസാന തീയതി നവംബർ 20. ലഭിച്ച അപേക്ഷകളിന്മേൽ പലിശ സബ്‌സിഡി തുക കണക്കാക്കി ലീഡ് ബാങ്ക് മാനേജർ ജില്ലാ കളക്ടർമാർക്ക് തിരികെ നൽകേണ്ട അവസാന തീയതി ഡിസംബർ 16. ജില്ലാ കളക്ടർമാർ സബ്‌സിഡി വിതരണത്തിനാവശ്യമായ ഫണ്ട് ഉത്തരവിന്‍റെ പത്താം ഖണ്ഡികയിൽ പറയുന്ന വിവരങ്ങൾ സഹിതം സർക്കാരിലേക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2014 ജനുവരി 16.

comments powered by Disqus
Register Here  To get updates
Free Hit Counter