Top News Icon
JOBS / OTHER
നഴ്‌സിംഗ് : രജിസ്‌ട്രേഷൻ അതത് സംസ്ഥാനങ്ങളിൽ വേണം
Posted on - Oct 04, 2013 09:58 pm


പോസ്​റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് തുടങ്ങിയ അധികയോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നിർദ്ദേശപ്രകാരം അധികയോഗ്യത രജിസ്​റ്റർ ചേയ്യണം.
ഇതനുസരിച്ച് കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും പോസ്​റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് തുടങ്ങിയ അധികയോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിൽ അധികയോഗ്യതാപത്രം നൽകും. ജനറൽ നഴ്‌സിംഗ് ആന്‍റ് മിഡ്‌വൈഫറി, ബി.എസ്.സി. നഴ്‌സിംഗ് എന്നീ യോഗ്യതകൾ മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് നേടിയവർക്ക്, അതത് പേരന്‍റ് കൗൺസിലിൽ നിന്നും രജിസ്‌ട്രേഷൻ ലഭിക്കും.
കേരളത്തിനു പുറത്തുനിന്ന് നഴ്‌സിംഗിൽ അധികയോഗ്യത നേടിയ ഉദ്യോഗാർത്ഥികളോട് അവരുടെ അധികയോഗ്യതാപത്രം കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്​റ്റർ ചെയ്തതായുള്ള രേഖകൾ ഹാജരാക്കുന്നതിന് ചില സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് സ്ഥാപനങ്ങളും നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ വിശദീകരണം.

comments powered by Disqus
Register Here  To get updates
Free Hit Counter