Top News Icon
EDUCATIONAL / SANSKRIT
എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി പ്രോഗ്രാം
Posted on - Oct 04, 2013 11:02 pm

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി, ഡയറക്ട് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കീഴിലുള്ള കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഉർദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. പ്രോഗ്രാമുകളും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു.
 എം.ഫിൽ: കമ്പാരറ്റീവ് ലിറ്ററേച്ചർ (5), മാനുസ്ക്രിപ്‌റ്റോളജി (5), മ്യൂസിക് (5), ജിയോഗ്രാഫി (5), ഇംഗ്ലീഷ് (10), സോഷ്യോളജി (5), ട്രാൻസ്‌ലേഷൻ സ്​റ്റഡീസ് (5), ഉർദു (4), സൈക്കോളജി (5), ജെൻഡർ സ്​റ്റഡീസ് (2).
 ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി: സംസ്കൃത വ്യാകരണം (10), മലയാളം (10), ഹിന്ദി (10), ഫിലോസഫി (10), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (5), ഹിസ്​റ്ററി (10), സംസ്കൃത ന്യായം (7), സംസ്കൃത വേദാന്തം (10).
 ഡയറക്‌റ്റ് പി.എച്ച്.ഡി: മലയാളം (5), ഹിന്ദി (8), ആയുർവേദം (3), ഫിസിക്കൽ എഡ്യുക്കേഷൻ (1), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (4), കമ്പാരറ്റീവ് ലിറ്ററേച്ചർ (1), ഡാൻസ് (2), തിയേറ്റർ (2), മ്യൂസിക് (1), സോഷ്യൽ വർക്ക് (2), സോഷ്യോളജി (3), സംസ്കൃത വേദാന്തം (20), ഉർദു (2).
നിർദ്ദിഷ്ട വിഷയത്തിൽ ബി പ്ലസ് ഗ്രേഡ്/55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഓൺലൈനായി എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് യു.ജി.സി നിയമാനുസൃതമുള്ള 5 ശതമാനം മാർക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കമ്പാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിങ്ക്വിസ്​റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ട്രാൻസ്‌ലേഷൻ സ്​റ്റഡീസിലും, ജെൻഡർ സ്​റ്റഡീസ്, വിമൻ സ്​റ്റഡീസ്, ലാംഗ്വേജസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജെൻഡർ സ്​റ്റഡീസിലുമുള്ള എം.ഫിൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. അഡ്മിഷൻ കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവർ മാർക്ക് ലിസ്​റ്റ് ഹാജരാക്കണം.
നവംബർ 11ന് കാലടിയിലെ മുഖ്യകേന്ദ്രത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടേയും ഇന്‍റർവ്യൂവിന്‍റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി.-ജെ.ആർ.എഫ് ലഭിച്ചവർ, ചുരുങ്ങിയത് രണ്ട് പ്രസിദ്ധീകൃത കൃതികളുള്ള യൂണിവേഴ്സിറ്റികളിലേയും, സർക്കാർ കോളേജുകളിലേയും എയ്ഡഡ് കോളേജുകളിലേയും അദ്ധ്യാപകർ എന്നിവരെ എം.ഫിലിനും ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡിയ്‌ക്കുള്ള പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.ജി.സി. നെറ്റ്, സ്ലെറ്റ് എന്നിവ പാസ്സായവർ പ്രവേശന പരീക്ഷ എഴുതണം. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചായിരിക്കും അഡ്മിഷൻ നൽകുക.
ബി.പ്ലസ് ഗ്രേഡോടെ (55 ശതമാനം മാർക്ക്) എം.ഫിൽ പാസ്സായവർക്ക് ഡയറക്‌ട് പി.എച്ച്.ഡിക്ക് അപേക്ഷിക്കാം. ആയുർവേദത്തിൽ നേരിട്ട് പി.എച്ച്.ഡിയ്‌ക്ക് ചേരുന്നവർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സി.സി.ഐ.എം അംഗീകാരത്തോടെ ആയുർവേദത്തിൽ മാസ്​റ്റർ ബിരുദം നേടിയിരിക്കണം.
യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റുകളായ www.ssus.ac.in, www.ssusonline.org എന്നിവയിലൂടെ ഈ മാസം 31 വരെ അപേക്ഷിക്കാം.
ഓൺലൈനായി രജിസ്​റ്റർ ചെയ്ത അപേക്ഷയുടെ കോപ്പി, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 150 രൂപ ഫീസടച്ച യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലടച്ച യൂണിവേഴ്സിറ്റി ചലാൻ/ഡിമാൻഡ് ഡ്രാഫ്ര്ര് സഹിതം നവംബർ അഞ്ചിനുള്ളിൽ പി.എസ്, വൈസ് ചാൻസലർ ഇൻ ചാർജ് ഒഫ് ഡിപ്പാർട്ടുമെന്‍റ് സിസ്​റ്റം, സംസ്കൃത സർവകലാശാല, കാലടി, എറണാകുളം-683574 എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ: സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്​റ്റുകളുടെ കോപ്പി, സാക്ഷ്യപ്പെടുത്തിയ ഡിഗ്രി, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ കോപ്പി, ജോലിയിലുള്ളവരാണെങ്കിൽ തൊഴിലുടമയുടെ സമ്മതപത്രം, കേരളത്തിനു പുറത്തു നിന്ന് യോഗ്യതാ പരീക്ഷ പാസായവരാണെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, 150 രൂപയുടെ ഡിമാൻഡ് ഡ്രാഫ്‌റ്റ്/യൂണിവേഴ്സിറ്റി ചലാൻ റസീപ്‌റ്റ്, സംവരണം ആവശ്യമുള്ളവരാണെങ്കിൽ കമ്മ്യൂണിറ്റി - കാസ്​റ്റ് സർട്ടിഫിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

comments powered by Disqus
Register Here  To get updates
Free Hit Counter