Top News Icon
EDUCATIONAL / SCHOOLS
സൈനിക സ്‌കൂൾ പ്രവേശനത്തി​ന് അപേക്ഷി​ക്കാം
Posted on - Oct 15, 2013 08:07 pm

കഴക്കൂട്ടം സൈനിക സ്‌കൂളിലെ ആറ്, ഒൻപത് ക്ലാസ് പ്രവേശനത്തിന് ഡിസംബർ ഏഴു വരെ അപേക്ഷിക്കാം. യഥാക്രമം 100, 15 സീ​റ്റുകളുണ്ട്.
ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2003 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും മദ്ധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരുമായിരിക്കണം. 2014 ജനുവരി 5-ന് പ്രവേശന പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾ www.sainikschooltvm.org എന്ന വെബ് സൈ​റ്റിലും 0471-2167590 എന്ന നമ്പറിലും ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter