Top News Icon
EDUCATIONAL / OTHER
അഞ്ചി​ടത്ത് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾക്ക് അനുമതി
Posted on - Oct 15, 2013 08:09 pm

ബാലുശ്ശേരി, തൃത്താല, ചേലക്കര, കാട്ടാക്കട, തലശ്ശേരി എന്നി​വി​ടങ്ങളിൽ മൂന്ന് കോഴ്‌സുകളോടുകൂടി ഈ അദ്ധ്യയന വർഷം സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. സ്ഥിര നിയമനത്തിനായി അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതുവരെ ഗസ്​റ്റ് അധ്യാപകരെ ഉപയോഗിച്ച് കോഴ്‌സുകൾ നടത്തണം. കോളേജുകളിൽ ആരംഭിക്കേണ്ട കോഴ്‌സുകൾ നിശ്ചയിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ സമർപ്പിക്കണം. കോളേജുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

comments powered by Disqus
Register Here  To get updates
Free Hit Counter