Top News Icon
EDUCATIONAL / SANSKRIT
പരീക്ഷകൾ മാറ്റി
Posted on - Oct 21, 2013 11:11 pm

സർവകലാശാലയുടെ കൊയിലാണ്ടി സെന്‍റർ ഒക്ടോബർ 23 ന് നടത്താനിരുന്ന ഖക്കാനിഗരി പരീക്ഷയും ഒക്ടോബർ 21ലെ ടെസ്​റ്റ് മെഷർമെന്‍റ് ആൻഡ് ഇവാല്യുവേഷൻ ഇൻഫിസിക്കൽ എജ്യുക്കേഷൻ പരീക്ഷയും ഒക്ടോബർ 25 ലേക്ക് മാറ്റി.
ഒക്ടോബർ 29 ന് നടക്കേണ്ട ഗാന്ധിയൻ ഫിലോസഫി, കാലടി സെന്‍ററിലെ കണ്ടംപററി എപ്പിസ്​റ്റോമോളജിക്കൽ ഇഷ്യൂസ് എന്നീ പരീക്ഷകൾ 31ന് നടക്കും.
കാലടി സെന്‍ററിൽ ഒക്ടോബർ 23ന് നടത്തേണ്ട പെർഫോമൻസ് ട്രഡീഷൻ ഒഫ് കേരള 29ലേക്കു മാറ്റി. കാലടി സെന്‍ററിൽ ഒക്ടോബർ 21ലെ എം.എ തീയേറ്റർ (ഇലക്ടീവ്) ട്രഡീഷൻസ് ഒഫ് പെർഫോമൻസ് പരീക്ഷ 29ന് രാവിലെ 10 മുതൽ 1 മണിവരെ നടക്കും. 25ലെ ഫസ്​റ്റ് സെമസ്​റ്റർ എം.എ ഹിന്ദി (ഇലക്‌ടീവ്) പരീക്ഷകൾക്കും മാറ്റമുണ്ട്.
തിരുവനന്തപുരം, ഏറ്റുമാനൂർ, തിരൂർ, പയ്യന്നൂർ സെന്‍ററുകളിൽ നടത്താനിരുന്ന ഒഫീഷ്യൽ ട്രാൻസ് ലേഷൻ ഫോം ആൻഡ് സ്ട്രക്ചർ, തൃശൂർ, പന്മന സെന്‍ററുകളിൽ നടത്താനിരുന്ന പരിസ്ഥിതിക് പഥ്, കാലടി സെന്‍ററിൽ നടത്താനിരുന്ന പ്രഗതിശീൽ കവിത എന്നീ പരീക്ഷകൾ ഒക്ടോബർ 26ന് രാവിലെ 10 മുതൽ നടക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter