Top News Icon
JOBS / GULF
സൗദി ആരോഗ്യ മന്ത്രാലയം ഡോക്ടർമാരെ നി​യമി​ക്കുന്നു
Posted on - Oct 30, 2013 11:27 pm

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടർമാരെ ഇന്‍റർവ്യൂ ചെയ്യും
സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളിൽ നിയമനത്തിനായി 38 വിഭാഗങ്ങളിലുളള കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്/ റസിഡന്‍റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റർവ്യൂ ന്യൂഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ, ശ്രീനഗർ, കൊച്ചി എന്നിവിടങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഒ.ഡി.ഇ.പി.സി മുഖേന നടത്തും. വിദേശ ഫെലോഷിപ്പ് / പിഎച്ച്.ഡി/ ഡി.എം/എം.സി.എച്ച്/ എം.ഡി/എം.എസ്/ഡി.എൻ.ബി/ ഡിപ്ലോമ/ എം.ബി.ബി.എസ് യോഗ്യതയും സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വർഷം പരിചയവും വേണം. പ്രായപരിധി: കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്- 52 വയസ്, റസിഡന്‍റ് ഡോക്ടർ - 45 വയസ്. താല്പര്യമുളളവർ വിശദമായ ബയോഡാ​റ്റ odepckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ 0471 2576314/19 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

comments powered by Disqus
Register Here  To get updates
Free Hit Counter