Top News Icon
HARTHAL/STRIKE / TRAVEL
മൂന്ന് ട്രെയിനുകൾക്ക് ഇടപ്പള്ളിയിലും കളമശേരിയിലും സ്​റ്റോപ്പ്
Posted on - Oct 31, 2013 05:49 pm

മൂന്ന് ട്രെയിനുകൾക്ക് നവമ്പർ 9 മുതൽ നാലുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇടപ്പള്ളിയിലും കളമശേരിയിലും സ്​റ്റോപ്പ് അനുവദിച്ചു. ഗുരുവായൂർ-പുനലൂർ പാസഞ്ചറിന് ഇടപ്പള്ളിയിലും കളമശേരിയിലും സ്​റ്റോപ് അനുവദിച്ചു. ഗുരുവായൂരിലേക്കുളള ട്രെയിൻ രാത്രി 10.34 ന് ഇടപ്പളളിയിലും 10.41 ന് കളമശേരിയിലും നിർത്തും. പുനലൂരിലേക്കുളള ട്രെയിൻ രാവിലെ 7,31 ന് കളമശേരിയിലും 7,47 ന് ഇടപ്പളളിയിലും എത്തും.
പരശുറാം എക്സ്പ്രസ് മംഗലാപുരത്തേക്ക് പോകുമ്പോൾ രാവിലെ 10.49 നും നാഗർകോവിലേക്ക് പോകുമ്പോൾ ഉച്ചയ്ക്ക് 2.03 നും തൃപ്പൂണിത്തുറയിൽ നിർത്തും. ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുമ്പോൾ ഐലന്‍റ് എക്സ്പ്രസ് ഉച്ചയ്ക്ക് 1.23 നും കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ വൈകിട്ട് 5,24 നും തൃപ്പൂണിത്തുറയിൽ നിറുത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter