Top News Icon
JOBS / DEFENCE
കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ: അപേക്ഷ ഡിസം. രണ്ട് വരെ
Posted on - Nov 08, 2013 10:24 am

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം .

ഷോർട്ട് സർവീസ് കമ്മീഷൻ ഉൾപ്പെടെ മൊത്തം 509 ഒഴിവുകളാണുള്ളത്. 2014 ഫെബ്രുവരി ഒന്‍പതിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. www.upsconline.nic.in എന്ന വെബ്സൈറ്റ്വഴി ഓണ്‍ലൈന്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ രണ്ട്. എക്സാമിനേഷന്‍ നോട്ടിസ് നമ്പര്‍: 02/2014-CDS- I തീയതി: 02.11.2013

കോഴ്സുകൾ:
1. ഇന്ത്യന്‍ മിലിട്ടറി അക്കാദമി,ഡറാഡൂണ്‍ 138-ാമത് കോഴ്സ്, 250 ഒഴിവ് .
2. നേവല്‍ അക്കാദമി, ഏഴിമല എക്സിക്യൂട്ടീവ് (ജനറല്‍സര്‍വീസ്): 40 ഒഴിവ് .
3. എയര്‍ഫോഴ്സ് അക്കാദമി,ഹൈദരാബാദ്:197-ാമത് എഫ്(പി) കോഴ്സ്(പ്രീഫ്ലൈയിങ്): 32 ഒഴിവ്.മേല്‍പ്പറഞ്ഞ മൂന്നു കോഴ്സുകളും 2015 ജനുവരിയില്‍ തുടങ്ങും.
4. ഓഫിസേഴ്സ് ട്രെയിനിങ്അക്കാദമി, ചെന്നൈ101-ാമത് എസ്എസ്സി കോഴ്സ്: 175 ഒഴിവ്.
5. ഓഫിസേഴ്സ് ട്രെയിനിങ്അക്കാദമി, ചെന്നൈ 15-ാമത് എസ്എസ്സി (വിമന്‍) (നോണ്‍ ടെക്നിക്കല്‍) കോഴ്സ്: 12 ഒഴിവ്. രണ്ടു കോഴ്സുകളും 2015 ഏപ്രിലില്‍ തുടങ്ങും.

എഴുത്തുപരീക്ഷ: കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.ബാംഗൂരും ചെന്നൈയുമാണു തൊട്ടടുത്ത മറ്റു പരീക്ഷാകേന്ദ്രങ്ങള്‍. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിലുണ്ട്. ഫീസ്: 200 രൂപ. സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

ശാരീരിക യോഗ്യതകള്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങളും, പരീക്ഷാ സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter