Top News Icon
EDUCATIONAL / OTHER
എം.ടെക് സ്‌പോട്ട് അഡ്മിഷന്‍
Posted on - Nov 08, 2013 11:28 pm

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവം. 13 ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നടത്തും. നിലവില്‍ എം.ടെകിന് പ്രവേശനം നേടിയിട്ടില്ലാത്ത മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ആട്ടോമൊബൈല്‍, ഇന്‍ഡസ്ട്രിയല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.dtekerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter