Top News Icon
JOBS / GULF
സൗദിയി​ലേക്ക് ഡോക്ടർമാരെ തി​രഞ്ഞെടുക്കുന്നു: ഇന്‍റർവ്യൂ കൊച്ചി​യി​ൽ
Posted on - Nov 11, 2013 11:31 pm

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള വിവിധ ആശുപത്രികളിൽ നിയമനത്തിനായി താഴെപ്പറയുന്ന വിഭാഗങ്ങളിലുളള കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്/ റസിഡന്‍റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റർവ്യൂ ഡിസംബർ ആദ്യവാരം കൊച്ചിയിൽ ഒ.ഡി.ഇ.പി.സി. മുഖേന നടത്തുന്നു.
ഇ.എൻ.​ടി, എമർജൻസി മെഡിസിൻ, ഇന്‍റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ജനറൽ സർജറി, ന്യൂറോ സർജറി, ന്യൂറോളജി, എൻഡോസ്‌കോപ്പി സർജറി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഐ.സി.യു., കാർഡിയോളജി, ഡെർമ​റ്റോളിജി, ഒഫ്‌ത്തോൽമോളജി, റേഡിയോളജി, നെഫ്രോളജി, ഗൈനക്കോളജി, ക്വാളി​റ്റി കൺട്രോൾ, ഇൻഫെക്ഷൻ കൺട്രേൾ ബ്ലഡ് ബാങ്ക്, നിയോനാ​റ്റോളജി, റീഹാബിലി​റ്റേഷൻ, എൻഡോക്രൈനോളജി, ചെസ്​റ്റ് മെഡിസിൻ, വാസ്‌കുലാർ സർജറി, അനസ്‌ത്യേഷ്യ, പ്ലാസ്​റ്റിക് സർജറി, ജനറൽ പ്രാക്ടീഷണർ, ഓങ്കോളജി, പാത്തോളജി, യൂറോളജി, കാർഡിയാക് സർജറി, സി.വി.​റ്റി., ക്ലിനിക്കൽ പാത്തോളജി, മൈക്രോബയോളജി, ഹീമാ​റ്റോളജി, ട്രോപ്പിക്കൽ മെഡിസിൻ , ഗാസ്‌ട്രോണോളജി എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുളളത്.
വിദ്യാഭ്യാസ യോഗ്യത: വിദേശ ഫെലോഷിപ്പ്/ പിഎച്ച്.ഡി/ ഡി.എം/ എം.സി.എച്ച്/എം.ഡി./ എം.എസ്/ ഡി.എൻ.ബി./ ഡിപ്ലോമ/ എം.ബി.ബി.എസ്. സേവന പരിചയം: സ്‌പെഷ്യലൈസേഷന് സേഷം രണ്ട് വർഷം. പ്രായപരിധി: കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്- 52 വയസ്, റസിഡന്‍റ് ഡോക്ടർ -45 വയസ്.
താല്പര്യമുളള ഡോക്ടർമാർ എത്രയും വേഗം വിശദമായ ബയോഡാ​റ്റ odepckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ 0471 2576314/19 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

comments powered by Disqus
Register Here  To get updates
Free Hit Counter