Top News Icon
JOBS / GULF
വിദേശത്ത് തൊഴിൽ നേടാൻ സാമ്പത്തിക സഹായം
Posted on - Nov 11, 2013 11:33 pm

അഭ്യസ്തവിദ്യരും വിദഗ്ദ്ധ തൊഴിൽ പരിശീലനം സിദ്ധിച്ചവരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടാൻ യാത്രാ/പ്രാരംഭ ചെലവിനായി 50,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് പട്ടികജാതി വികസന വകുപ്പ് രൂപം നല്കിയതായി പട്ടികജാതി പിന്നാക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു.
അംഗീകൃത ഏജൻസികൾ വഴി തൊഴിൽ നേടുന്നതിനാണ് സാമ്പത്തിക സഹായം നല്കുക. പ്രതിവർഷം 2.50 ലക്ഷത്തിനു താഴെ വരുമാനമുള്ളവരും 40 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ.
തൊഴിൽ സംബന്ധിച്ച് അംഗീകൃത ഏജൻസി മുഖേനയുള്ള കരാർ രേഖയും വിസയും ലഭ്യമാക്കുന്ന മുറയ്ക്ക് അപേക്ഷകന് ധനസഹായത്തിന്‍റെ 50 ശതമാനം പ്രാരംഭ ചെലവുകൾക്കായി നല്കുന്നതും ODEPEC വഴി യാത്രാ ടിക്ക​റ്റ് ലഭ്യമാക്കുകയും ചെയ്യും. അപേക്ഷകൻ വിദേശത്ത് ജോലിയിൽ പ്രവേശിച്ചതു സംബന്ധിച്ച രേഖയും ലഭ്യമാക്കുന്ന മുറയ്ക്ക് ശേഷിച്ച തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter