Top News Icon
JOBS / OTHER
സെറ്റ്‌ പരീക്ഷ ഫെബ്രുവരി​ 2 ന്
Posted on - Nov 16, 2013 07:19 pm

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിനുള്ള സ്​റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്​റ്റ്‌ (സെറ്റ്‌) ഫെബ്രുവരി രണ്ടിന് നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും ബിഎഡും ആണ്‌ അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പതിനകം എല്‍.ബി.എസ്‌ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ ലഭിക്കണം.
കമ്പ്യൂട്ടര്‍ സയന്‍സ്‌/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ഇക്‌ട്രോണിക്‌സിലും സെറ്റ്‌ പരീക്ഷയില്ല. എല്ലാ വിഷയങ്ങളുടെയും സിലബസ്‌ എല്‍.ബി.എസ്‌ സെന്‍ററിന്‍റെ വെബ്‌ സൈറ്റില്‍ ലഭിക്കും.
ജനറല്‍/ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്‌ 750 രൂപയും എസ്‌.സി/എസ്‌.ടി/വി.എച്ച്‌/പി.എച്ച്‌ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കിയാല്‍ ഹെഡ്‌ പോസ്​റ്റ്‌ ഓഫീസുകളില്‍ നിന്നു പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും നാളെ മുതല്‍ ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡി.ഡിയും (എസ്‌.സി/എസ്‌.ടി/വി.എച്ച്‌/ പി.എച്ച്‌ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 425 രൂപ) മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്‌ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈ മാസം 30നകം അപേക്ഷിക്കണം.
സെറ്റ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ്‌ സെന്‍ററിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി രജിസ്​റ്റര്‍ ചെയ്യണം. തുടർന്ന് ഫോട്ടോ പതിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്‍റൗട്ടും സഹിതം തിരുവനന്തപുരം എല്‍.ബി.എസ്‌ സെന്‍ററില്‍ തപാലില്‍ അയയ്‌ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.lbskerala.com, www.lbscentre.org.

comments powered by Disqus
Register Here  To get updates
Free Hit Counter