Top News Icon
JOBS / DEFENCE
സി.ആർ.പി.എഫ് കോൺസ്‌റ്റബിൾമാരെ തെരഞ്ഞെടുക്കുന്നു.
Posted on - Nov 22, 2013 11:06 am

കേരളം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ടെക്നിക്കൽ, ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് സി.ആർ.പി.എഫ് കോൺസ്‌റ്റബിൾമാരെ തെരഞ്ഞെടുക്കുന്നു. ചില ഒഴിവുകളിലേക്ക് സ്‌ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2013 ഡിസംബർ 23. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ക്വോട്ട ഉണ്ട്.

കേരളത്തിലെ ഒഴിവുകൾ:
ഡ്രൈവർ, ഫിറ്റർ, ബ്യൂഗ്ലർ, ടെയ്‌ലർ, കോബ്ലർ, കാർപ്പന്‍റർ, ഗാർഡനർ, കുക്ക്, വാട്ടർ കാരിയർ, വാഷർ, സഫായി കർമ്മചാരി, ബാർബർ, കുക്ക് (സ്‌ത്രീ). സ്‌ത്രീകൾക്കായി സംവരണം ചെയ്യാത്ത ചില ഒഴിവുകളിലേക്ക് സർക്കാരിന്‍റെ ലിംഗ സമത്വ നിലപാടിന്‍റെ അടിസ്ഥാനത്തിൽ സ്‌ത്രീകൾക്കും അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും പട്ടികൾ വിഭാഗങ്ങൾക്കും മറ്റും സംവരണമുണ്ട്.
മെട്രിക്കുലേഷനാണ് അടിസ്ഥാന യോഗ്യത. ചില ഒഴിവുകളിലേക്ക് ടെക്നിക്കൽ യോഗ്യതകളും മറ്റുള്ളവയ്‌ക്ക് പ്രവൃത്തി പരിചയവും വേണം. പ്രായം 2014 ജനുവരി 1 ന് 18നും 23 നും മധ്യേ. അർഹതയുള്ളവർക്ക് വയസിളവുണ്ട്. ഉയരം, നെഞ്ചളവ്, കാഴ്ച തുടങ്ങിയ കാര്യങ്ങളിൽ നിശ്ചിത യോഗ്യതയും വേണം.
അപേക്ഷാ ഫോമിന്‍റെ മാതൃകയും മറ്റ് വിവരങ്ങളും നവം. 22 ലെ മലയാള മനോരമ പത്രത്തിൽ ഉണ്ട്.

comments powered by Disqus
Register Here  To get updates
Free Hit Counter