Top News Icon
KERALA GOVT. / OTHERS
വിദ്യാഭ്യാസ വായ്പാ പലിശയി​ളവ്: തീയതി നീട്ടി
Posted on - Nov 27, 2013 11:29 pm

2004 - 2009 കാലഘട്ടത്തിൽ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള തൊഴിൽ രഹിതരായവർക്ക് പലിശയിളവ് നൽകുന്നതിന് അപേക്ഷാതീയതി സർക്കാർ ദീർഘിപ്പിച്ചു. അപേക്ഷി​ക്കാൻ ഒരവസരം കൂടി നൽകണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണിത്.
അപേക്ഷ ജില്ലാ കളക്ടറേ​റ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ അപേക്ഷകൾ ജില്ലാ കളക്ടർമാർ ലീഡ് ബാങ്ക് മാനേജർക്ക് നൽകേണ്ട അവസാന തീയതി ജനുവരി 21 ഉം ലഭിച്ച അപേക്ഷകളിന്മേൽ പലിശ സബ്‌സിഡി തുക കണക്കാക്കി ലീഡ് ബാങ്ക് മാനേജർ ജില്ലാ കളക്ടർമാർക്ക് തിരികെ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 15 ഉം ജില്ലാ കളക്ടർമാർ സബ്‌സിഡി വിതരണത്തിനാവശ്യമായ ഫണ്ട് വിവരങ്ങൾ സഹിതം സർക്കാരിലേയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2014 മാർച്ച് 15 ആയും തീരുമാനിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter