Top News Icon
HARTHAL/STRIKE / TRAVEL
മുംബയി​ലേക്ക് ക്രി​സ്മസ് ട്രെയി​ൻ
Posted on - Nov 27, 2013 11:35 pm

ക്രിസ്‌മസ് അവധി​ക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിന് കൊങ്കൺ വഴി റെയിൽവെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.
മുംബയ്-എറണാകുളം, മുംബയ്- തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ് നടത്തുന്നത്.

• മുബയ് - എറണാകുളം

മുബയ് മുതൽ എറണാകുളം വരെ ഓടുന്ന പ്രത്യേക ട്രെയിൻ ഡിസംബർ 17 മുതൽ ജനുവരി 7 വരെ എല്ലാ ചെവ്വാഴ്ചയും 4.40 ന് മുബെയിൽ നിന്നും പുറപ്പെടും. ഇത് എറണാകുളത്ത് വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30 എത്തിച്ചേരും. എറണാകുളത്തുനിന്നും മുംബെയിലേക്ക് പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 18 മുതൽ ജനുവരി 8 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 11.30 ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് ട്രെയിൻ വെള്ളിയ്‌ഴ്ച രാത്രി 12.30 ന് മുബെയിൽ എത്തിച്ചേരും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, കു​റ്റിപ്പുറം, ഷൊർണൂർ, തൃശൂർ ആലുവ എന്നിവിടങ്ങളിൽ സ്​റ്റോപ്പ് ഉണ്ടാവും.

• മുബയ് - തിരുനെൽവേലി
മുബയ് മുതൽ തിരുനെൽവേലിവരെ പോകുന്ന പ്രത്യേക വണ്ടി ഡിസംബർ 21 മുതൽ ജനുവരി 4 വരെ എല്ലാ ശനിയാഴ്ചയും രാത്രി 12.20 ന് പുറപ്പെട്ട് ഞായറാഴ്ച പകൽ 11.15 ന് തിരുനെൽവേലിയിൽ എത്തിച്ചേരും. തിരുനെൽവേലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 22 മുതൽ ജനുവരി 5 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും പകൽ 1.30 ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 11.30 ന് മുബൈയിൽ എത്തിച്ചേരും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, കു​റ്റിപ്പുറം, ഷെർണ്ണൂർ, തൃശ്ശൂർ ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവനന്തപുരം, നെയ്യാ​റ്റിൻകര എന്നിവിടങ്ങളിൽ സ്​റ്റോപ്പുകൾ ഉണ്ടാകും.

comments powered by Disqus
Register Here  To get updates
Free Hit Counter