Top News Icon
EDUCATIONAL / SCHOOLS
ഓപ്പൺ സ്‌കൂൾ ഒന്നാം വർഷ മെമ്മോ കാർഡ് വിതരണം
Posted on - Dec 09, 2013 09:59 pm

കേരള സ്​റ്റേ​റ്റ് ഓപ്പൺ സ്‌കൂൾ മുഖാന്തിരം ഹയർ സെക്കണ്ടറി 2013-15 ബാച്ചിലേക്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥികളുടെ ട്രയൽ അലോട്ട്‌മെന്‍റ് പൂർത്തിയായി. വിദ്യാർത്ഥികൾ അവരവരുടെ യൂസർ നെയിം, പാസ്‌വേഡ്, എന്നിവ ഉപയോഗിച്ച് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവ പരിശോധിക്കണം. മാ​റ്റം ആവശ്യമുളളവർ ഓപ്പൺ സ്‌കൂൾ സൈ​റ്റായ www.ksosonline.in ൽ നൽകിയിട്ടുളള അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഡിസംബർ 11 നകം ഓപ്പൺ സ്‌കൂൾ സംസ്ഥാന ഓഫീസിലേക്കോ ജില്ലാ ഓഫീസിലേക്കോ ഇ-മെയിൽ (openschoolhelp@gmail.com) മുഖാന്തിരമോ നേരിട്ടോ എത്തിക്കണം.
വിദ്യാർത്ഥികളുടെ മെമ്മോ കാർഡ് ഡിസംബർ 13 മുതൽ ഓപ്പൺ സ്‌കൂൾ സൈ​റ്റിൽ നിന്നും അവരുടെ യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുക്കേണ്ടതും മെമ്മോ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രം പ്രിൻസിപ്പാൾ/ കോർഡിനേ​റ്റിംഗ് ടീച്ചർ മുൻപാകെ ഹാജരാക്കി മേലൊപ്പ് രേഖപ്പെടുത്തി ഹയർ സെക്കണ്ടറി നോട്ടിഫിക്കേഷൻ പ്രകാരമുളള പരീക്ഷ ഫീസ് ഡിസംബർ 25 നകം ഒടുക്കേണ്ടതുമാണ്. വിദ്യാർത്ഥികളുടെ ഓറിയന്‍റേഷൻ ക്ലാസ് 2014 ജനുവരി അഞ്ച്, 14 തീയതികളിൽ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.
2012-14 ബാച്ച് വർഷ ഓറിയന്‍റേഷൻ ക്ലാസുകൾ ഡിസംബർ 14, 22 തീയതികളിൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഓറിയന്‍റേഷൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും സ്​റ്റേ​റ്റ് കോർഡിനേ​റ്റർ അറിയിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter