Top News Icon
EDUCATIONAL / CUSAT
എം.ടെക് സ്‌പോട്ട് അഡ്മിഷൻ
Posted on - Dec 27, 2013 11:07 pm

എം.ടെക് (പാർട് ടൈം) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജനുവരി ഒന്നിന് നടക്കും. സിവിൽ (എസ്‌.സി-1, എസ്.ടി-1), കെമിക്കൽ (എസ്‌.സി-1, എസ്.ടി-1), മെക്കാനിക്കൽ (എസ്.ടി-1) എന്നിങ്ങനെയാണ് ഒഴിവുകൾ.
ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തിപരിചയവും ഉള്ളവർ രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഇത്തരം അപേക്ഷകരുടെ അഭാവത്തിൽ അലൈഡ് ബ്രാഞ്ചുകളിൽ നിന്നുള്ളവരെയും പ്രവ‌ൃത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.
അഡ്മിഷൻ സമയത്ത് ജനറൽ വിഭാഗത്തിൽപ്പെട്ടവർ 18,500 രൂപയും എസ്‌.സി/എസ്‌.ടി വിഭാഗക്കാർ 17,975 രൂപയും അടയ്‌ക്കണം. വിവരങ്ങൾക്ക് ഫോൺ: 0484 2556187.

comments powered by Disqus
Register Here  To get updates
Free Hit Counter