Top News Icon
BUSINESS / PRICES
ഗ്യാസ് വി​ല കുത്തനെ കൂട്ടി​
Posted on - Jan 01, 2014 11:12 pm

പാചകവാതകത്തിന്‍റെ വില എണ്ണക്കമ്പനി​കൾ കുത്തനെ കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് 230.16 രൂപയും വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്‍റെ വില 385.95രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ വില യഥാക്രമം1293.50 രൂപയും 2,184.50 രൂപയുമായി ഉയർന്നു. വീടുകളിൽ സിലിണ്ടർ എത്തിക്കുന്നതിനുള്ള കമ്മിഷനും നൽകണം.
ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവരും വർദ്ധിച്ച വില നൽകി സിലിണ്ടർ വാങ്ങണം. എന്നാൽ ഇവർക്ക് 806 രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ എത്തും. സബ്സിഡി സിലിണ്ടറിന്‍റെ വില ഫലത്തി​ൽ 444.50 രൂപയാണ്.

comments powered by Disqus
Register Here  To get updates
Free Hit Counter