Top News Icon
JOBS / GULF
വിദേശത്ത് തൊഴിൽ നേടാൻ 50,000 രൂപ
Posted on - Jan 08, 2014 11:33 pm

പട്ടികജാതി യുവതീ/ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് ഒരു വ്യക്തിക്ക് 50,000 രൂപ ധനസഹായം ലഭിക്കും. അപേക്ഷ ജനുവരി​ 20 ന് അഞ്ച് മണിക്കകം രേഖകൾ/ സർട്ടിഫിക്ക​റ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിൽ (കനക നഗർ, അയ്യാങ്കാളി നഗർ, വെളളയമ്പലം) അപേക്ഷ നൽകണം.
അപേക്ഷകർ അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച 20 നും 40 നും മദ്ധ്യേപ്രായമുളളവരുമായിരിക്കണം. അംഗീകൃത ബോർഡ്, യൂണിവേഴ്‌സി​റ്റി, സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുളള സർട്ടിഫിക്ക​റ്റുകൾ വിദേശത്ത് ജോലിക്ക് അംഗീകരിച്ചിട്ടുളളതായിരിക്കണം. പാസ്‌പോർട്ട്, വിദേശ തൊഴിൽ ദാതാവിൽ നിന്നും ലഭിച്ചിട്ടുളള തൊഴിൽ കരാർ പത്രം, വിസ എന്നിവ വേണം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. കൂടുതൽ വിവരങ്ങൾ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter