Top News Icon
EDUCATIONAL / OTHER
മെഡി​ക്കൽ, എൻജി​നീയറിംഗ് പ്രവേശനം: ജനുവരി​ 11 മുതൽ അപേക്ഷി​ക്കാം
Posted on - Jan 09, 2014 11:28 pm

കേരള മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ, ബി.ഡി. എസ് കോഴ്സുകൾക്കും പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പരീക്ഷവഴിയാണ് പ്രവേശനം നടത്തുക. ആർക്കിടെക്ചർ ഒഴികെയുളള എൻജിനിയറിംഗ് കോഴ്സുകൾക്ക് ഏപ്രിൽ 21 നും 22 നും മെഡിക്കൽ, അഗ്രികൾച്ചറൽ, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക് ഏപ്രിൽ 23 നും 24 നും പരീക്ഷ നടക്കും. രാവിലെ 10 മുതൽ 12.30 വരെയായിരിക്കും പരീക്ഷ. കേരളത്തിലും ഡൽഹി, മുംബയ്, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. റാഞ്ചി , ഷില്ലോംഗ് എന്നിവിടങ്ങളിൽ എൻജിനിയറിംഗ് പരീക്ഷാ കേന്ദ്രമുണ്ടാകും. കേരളത്തിൽ കട്ടപ്പനയിലും ഈ വർഷം മുതൽ എൻജിനിയറിംഗ് , മെഡിക്കൽ പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. ആർക്കിടെക്ചറിന് പ്രവേശനപരീക്ഷയില്ല. നാറ്റാ പരീക്ഷയുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബി. ആർക് പ്രവേശനം നടക്കുക.
ജനുവരി​ 11 മുതൽ ഫെബ്രുവരി 4വരെയുളള തീയതികളിൽ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും ഫെബ്രുവരി 5 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ എത്തിക്കണം. അപേക്ഷാ സമർപ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാർഡുകൾ കേരളത്തിനകത്തും പുറത്തുമുളള 170 ഓളം പോസ്​റ്റ് ഓഫീസുകൾ വഴി ഇന്നുമുതൽ വിതരണം ചെയ്യും.

comments powered by Disqus
Register Here  To get updates
Free Hit Counter