Top News Icon
JOBS / GULF
സൗദിയിലേക്ക് മുസ്ലീം നഴ്‌സുമാരെ വേണം
Posted on - Jan 09, 2014 11:31 pm

സൗദി ആരോഗ്യ മന്ത്രാലയത്തിലെ മക്ക/മദീന റീജിയണിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി ബി.എസ്‌സി/എം.എസ്‌സി മുസ്ലീം നഴ്‌സുമാരെ (സ്‌ത്രീകൾ മാത്രം) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്‍റർവ്യൂ കൊച്ചി/കോഴിക്കോട് ജനുവരി അവസാനവാരം ഒ.ഡി.ഇ.പി.സി. വഴി നടത്തും.
സേവന പരിചയം രണ്ടുവർഷം (ഇന്‍റേൺഷിപ്പ് കൂടാതെ.) പ്രായപരിധി : 40 വയസ്സുവരെ.
താല്പര്യമുള്ളവർ വിശദമായ ബയോഡാ​റ്റ, സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ടിന്‍റെ കോപ്പി, 10 പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോകൾ (വെള്ള പശ്ചാത്തലത്തിൽ) എന്നിവ മാനേജിംഗ് ഡയറക്ടർ, ഒ.ഡി.ഇ.പി.സി. ലിമി​റ്റഡ്, അമ്പലത്തുമൂക്ക്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തിൽ ജനുവരി​ 20-ന് മുമ്പ് എത്തി​ക്കണം. ഫോൺ : 0471-2576314/19.

comments powered by Disqus
Register Here  To get updates
Free Hit Counter