Top News Icon
JOBS / KPSC
എൽ.ഡി ക്ലാർക്ക് പരീക്ഷ
Posted on - Feb 01, 2014 10:31 pm

കോട്ടയം, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷ ഫെബ്രു. 8 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടത്തും. ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30 നു മുൻപ് പരീക്ഷാഹാളിൽ ഹാജരാകണം.

♦ പ്രമാണ പരിശോധന
• പ്ലാന്‍റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിലെ വെൽഫെയർ ഓഫീസർ (കാറ്റഗറി നമ്പർ 401\09) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് അസൽ പ്രമാണ പരിശോധനയും ഇന്‍റർവ്യൂവും ഫെബ്രു. 13 ന് രാവിലെ 7.30 മുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. 10 വരെ അറിയിപ്പ് ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
• മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക്സ് (കാറ്റഗറി നമ്പർ 233\2011) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്‍റർവ്യൂ എന്നിവ 19, 20 21 തീയതികളിൽ രാവിലെ ഏഴു മണിമുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. സീരിയൽ 1 നമ്പർ മുതൽ 29 വരെ 19 നും 30 മുതൽ 58 വരെ 20നും 59 മുതൽ 88 വരെ 21നുമാണ്. 17 വരെ അറിയിപ്പ് ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
• കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയർ ആൻഡ് സീനിയർ) (കാറ്റഗറി നമ്പർ 449 \10)തസ്തിയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരുടെ പ്രമാണ പരിശോധന, അഭിമുഖം എന്നിവ 5 മുതൽ 14 വരെ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്ക് 5 മുതൽ 20 വരെ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിലും നടത്തും. 3 വരെ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. പ്രമാണ പരിശോധന, അഭിമുഖം എന്നിവയുടെ സമയവും തീയതിയും നിർദ്ദേശങ്ങളും www.keralapsc.gov.in ലെ Announcements എന്ന ലിങ്കിൽ ലഭ്യമാണ്. (പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് പി.എസ്.സി കോഴിക്കോട് റീജിയണൽ ഓഫീസിൽ വച്ചും ഇന്‍റർവ്യൂ നടത്തും. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകും).

comments powered by Disqus
Register Here  To get updates
Free Hit Counter