Top News Icon
EDUCATIONAL / KANNUR
എം.ടെക് പരീക്ഷ മാറ്റി
Posted on - Feb 03, 2014 11:06 pm

ഫെബ്രുവരി 5, 7 തീയതികളിൽ നടത്താനിരുന്ന രണ്ടാംസെമസ്​റ്റർ എം.ടെക് പരീക്ഷയുടെ 'മൈക്രോ മെഷീനിംഗ് ആൻഡ് നാനോ മെഷീനിംഗ്, 'മോഡേൺ ഡാറ്റാബേസ് സിസ്​റ്റം, ഇന്‍റേണൽ കംപ്രഷൻ എൻജിൻ, കംപ്രഷൻ ആൻഡ് പൊള്യൂഷൻ, അഡ്‌വാൻസ്ഡ് പ്രെസ്‌ട്രെസ്ഡ് കോൺക്രീറ്റ് ഡിസൈൻ, തിയറി ഓഫ് പ്ലാസ്​റ്റിക് ആൻഡ് ഷെൽസ് എന്നീ പേപ്പറുകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല

♦ ബി.ടെക് പരീക്ഷകൾ
ബി.ടെക് ഒന്നും രണ്ടും സെമസ്​റ്റർ (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് - പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഏപ്രിൽ 24നും ബി.ടെക് എട്ടാം സെമസ്​റ്റർ (റഗുലർ/സപ്ലിമെന്‍ററി - പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഏപ്രിൽ 23നും ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 10ന് ആരംഭിക്കും. പിഴ കൂടാതെ 15 വരെ രജിസ്​റ്റർ ചെയ്യാം. 2006നും അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം.

♦ പി.ജി.ഡി.സി.പി വൈവ
ഒന്നാം സെമസ്​റ്റർ പി.ജി.ഡി.സി.പി പ്രായോഗിക പരീക്ഷ/വൈവ വോസി ഫെബ്രുവരി 10, 11 തീയതികളിൽ തളാപ്പിലെ കമ്മ്യൂണിറ്റി കോളേജ് ഒഫ് കൗൺസലിംഗിൽ നടക്കും.

♦ പരീക്ഷാഫലം
ഒന്നാംവർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോ ടെക്നോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

comments powered by Disqus
Register Here  To get updates
Free Hit Counter