Top News Icon
JOBS / KPSC
എൽ.ഡി.സി പരീക്ഷ
Posted on - Feb 04, 2014 11:32 pm

കോട്ടയം, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷ ഫെബ്രുവരി​ 8 ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 3.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഉച്ചയ്ക്ക് 1.30 നു മുൻപ് ഹാജരാകണം.

♦ പ്രമാണ പരിശോധന, ഇന്‍റർവ്യൂ
• കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലെ മാർക്കറ്റിംഗ് ഓഫീസർ തസ്തികയുടെ (ജനറൽ കാറ്റഗറി- കാറ്റഗറി നമ്പർ 288\12) (സൊസൈറ്റി കാറ്റഗറി- കാറ്റഗറി നമ്പർ 289\12) തിരഞ്ഞെടുപ്പിനുള്ള അസൽ പ്രമാണ പരിശോധന, ഇന്‍റർവ്യൂ എന്നിവ ഫെബ്രുവരി​ 13 ന് രാവിലെ 7.30 മുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും. 10 വരെ ഇന്‍റർവ്യൂ മെമ്മോ ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
• നീതിന്യായ വകുപ്പിൽ ശിരസ്തദാർ ഇൻ സബ് കോർട്ട് \ സീനിയർ സൂപ്രണ്ട് ഇൻ ഡിസ്ട്രിക്ട് കോർട്ട് (സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് ഫോർ എസ്.സി \ എസ്.ടി) (കാറ്റഗറി നമ്പർ 308\ 2012) തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്‍റർവ്യൂ എന്നിവ ഫെബ്രുവരി​ 12 ന് രാവിലെ 7 മണിമുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
• കേരള സ്​റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ബ്ലാക്സ്മിത്ത് ഗ്രേഡ് II (കാറ്റഗറി നമ്പർ 470\ 2009) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച സാദ്ധ്യതാ ലിസ്​റ്റിൽ ഉൾപ്പെട്ടവരുടെ അസൽ പ്രമാണ പരിശോധന ഫെബ്രുവരി​ 17 ന് രാവിലെ 9 മണി മുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ അയയ്ക്കും.
• തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ അപ്പർ പ്രൈമറി സ്കൂൾ അസിസ്​റ്റന്‍റ് (മലയാളം മാദ്ധ്യമം) (വികലാംഗ സംവരണ നിയമനം, കാറ്റഗറി നമ്പർ 249 \12) തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ ഫെബ്രുവരി​ 14ന് രാവിലെ 7 മണിമുതൽ കെ.പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും.

♦ ഒറ്റത്തവണ രജിസ്ട്രേഷൻ
ഭൂജല വകുപ്പിൽ ടിങ്കർ (കാറ്റഗറി നമ്പർ 550\ 2012) തസ്തികയുടെ സാദ്ധ്യതാ ലിസ്​റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫെബ്രുവരി​ 11, 12 തീയതികളിൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter