Top News Icon
EDUCATIONAL / CALICUT
പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം
Posted on - Feb 06, 2014 10:03 pm

ആറാം സെമസ്​റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ ഇന്‍ അറബിക് (സിസിഎസ്എസ്-യുജി) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി​ 20 വരെ അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 19-ന് ആരംഭിക്കും.

♦ പരീക്ഷകൾ
എം.എ ഇംഗ്ലീഷ്/എം.എ മള്‍ട്ടീമിഡിയ/എം.എല്‍.ഐ.എസ്.സി പരീക്ഷകള്‍ ഒഴികെയുള്ള ഒന്നാം സെമസ്​റ്റര്‍ പി.ജി (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ഫെബ്രുവരി​ ഏഴിന് ആരംഭിക്കും.
ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് സപ്ലിമെന്‍ററി/അഡിഷണല്‍ പരീക്ഷകള്‍ ഫെബ്രുവരി​ 28 മുതല്‍ നടക്കും.

♦ മാര്‍ക്ക് ലിസ്​റ്റ് വിതരണം
എറണാകുളം ചോറ്റാനിക്കര ഹിന്ദി പ്രചാര സഭ സ്‌കൂള്‍ കേന്ദ്രമായി രണ്ടാം വര്‍ഷ ബി.എ പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്​റ്റുകള്‍ ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ നിന്നും കൈപ്പറ്റണം.

♦ പുനഃപരീക്ഷ
സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2013 ജൂണ്‍ നാലിന് നടത്തിയ രണ്ടാം സെമസ്​റ്റര്‍ ബി.ബി.എ/ബി.എം.എം.സി (സിസിഎസ്എസ്-2012 പ്രവേശനം) കോമണ്‍ കോഴ്‌സ് പേപ്പര്‍ എ05-ലിറ്ററേച്ചര്‍ ആൻഡ് കണ്‍ടംപെററി ഇഷ്യൂസ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഫെബ്രുവരി​ 15-ന് ഉച്ചയ്‌ക്ക് 1.30-ന് നടക്കും.

♦ സ്‌പെഷ്യല്‍ സപ്ലിമെന്‍ററി
ബി.കോം/നോണ്‍ കണ്‍വെന്‍ഷണല്‍ ബി.എസ്.സി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ ഫെബ്രുവരി​ 11-നും 12-നും ബി.എ/ബി.എസ്.സി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ 13, 14, 15 തീയതികളിലും സര്‍വകലാശാലാ കാമ്പസില്‍ നടക്കും.

♦ പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷയുടെ (ഏപ്രില്‍ 2013) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

♦ പരീക്ഷാഫലം
2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ. വോക്കല്‍/എം.എ മ്യൂസിക് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.
സെക്കന്‍റ് എം.ബി.ബി.എസ് സപ്ലിമെന്‍ററി (ഒക്‌ടോബര്‍ 2013) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter