Top News Icon
EDUCATIONAL / KANNUR
പി.ജി. പരീക്ഷകൾ
Posted on - Feb 06, 2014 10:21 pm

നാലും രണ്ടും സെമസ്​റ്റർ എം.എ, എം.എസ്‌സി, എം.കോം (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 28, മേയ് 19 തീയതികളിൽ ആരംഭിക്കും.
രണ്ടാം സെമസ്​റ്റർ എം.എ. കംപ്യൂട്ടർ സയൻസ് (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകളും മേയ് 19ന് ആരംഭിക്കും. പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ (2008 അഡ്മിഷൻ മുതൽ) മാർച്ച് 19ന് ആരംഭിക്കും. പിഴ കൂടാതെ മാർച്ച് 24 വരെ അപേക്ഷിക്കാം.

♦ ഡിഗ്രി പരീക്ഷകൾ
അവസാന വർഷ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.ബി.എ-ടി.ടി.എം, ബി.സി.എ, ബി.ബി.എം, ബി.എ. അഫ്‌സൽ-ഉൽ-ഉലമ (റഗുലർ - 2011 അഡ്മിഷൻ - വിദൂര വിദ്യാഭ്യാസം മാത്രം)/സപ്ലിമെന്‍ററി - 2008 അഡ്മിഷൻ (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ,- 2009 + 2010 അഡ്മിഷൻ വിദൂര വിദ്യാഭ്യാസം മാത്രം) പരീക്ഷകൾ ഏപ്രിൽ 2ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് ആരംഭിക്കും. പിഴ കൂടാതെ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 2007ഉം അതിനു മുൻപുമുള്ള അഡ്മിഷൻ (നോൺ ഗ്രേഡിംഗ്) വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിച്ച് 2008 അഡ്മിഷൻ സിലബസിൽ (ഗ്രേഡിംഗ് പാറ്റേൺ) പരീക്ഷ എഴുതേണ്ടതാണ്. സപ്ലിമെന്‍ററി പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം പിന്നീട് നല്കുന്നതാണ്.

♦ പരീക്ഷ മാറ്റിവച്ചു
ഫെബ്രുവരി​ 10ന് നടക്കേണ്ട രണ്ടാം സെമസ്​റ്റർ എം.ടെക് - പേപ്പർ MTE 203/MTF 203 'മെഷർമെന്‍റ്‌സ് ഇൻ തെർമൽ എൻജിനിയറിംഗ്' പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടക്കേണ്ട മറ്റു രണ്ടാം സെമസ്​റ്റർ എം.ടെക് പരീക്ഷകൾക്ക് മാറ്റമില്ല.

comments powered by Disqus
Register Here  To get updates
Free Hit Counter