Top News Icon
EDUCATIONAL / KERALA
ബി.ആർക് ഫലം
Posted on - Feb 10, 2014 10:25 pm

2013 മേയിൽ നടത്തിയ ആറാം സെമസ്​റ്റർ (2008 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

♦ തീയതി നീട്ടി
ജനുവരിയിൽ പ്രസിദ്ധീകരിച്ച നാലാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി​ 15 വരെ അപേക്ഷിക്കാം.

♦ പ്രാക്ടിക്കൽ ടൈംടേബിൾ
സർവകലാശാല കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഫെബ്രുവരി​ 13-ന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, 18-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, 24-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

♦ എം.എസ്‌സി പ്രാക്ടിക്കൽ
ഫെബ്രുവരി 13-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ആൻഡ് ഡെയറി ബയോടെക്‌നോളജി, 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

♦ സീ​റ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. ജനറൽ നഴ്‌സിംഗ് ഡിപ്ലോമയും ഏതെങ്കിലും ഒരു സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ. 0471-2302523.

comments powered by Disqus
Register Here  To get updates
Free Hit Counter