Top News Icon
EDUCATIONAL / MG
പരീക്ഷാതീയതി
Posted on - Feb 11, 2014 07:48 pm

ഒന്നാം വർഷം ബി.എസ്‌സി എം.ആർ.ടി (2012 അഡ്മിഷൻ റഗുലർ, 2012നുമുമ്പുളള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഫെബ്രുവരി​ 26 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ 14 വരെ സ്വീകരിക്കും.
ഫെബ്രുവരി​ 19 മുതൽ നടത്തുന്ന ഒന്നാംവർഷം എം.എം.എച്ച്, എം.എസ്.ഡബ്ലിയു, എം.ടി.എ പരീക്ഷകൾക്ക് പിഴയില്ലാതെ 12 വരെ അപേക്ഷിക്കാം.

♦ പ്രാക്ടിക്കൽ
മൂന്നാം സെമസ്​റ്റർ സുവോളജി (സി ബി സി എസ് എസ്, സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി​ 14ന് ഗവ.കോളേജിൽ നടത്തും.

♦ പരീക്ഷാഫലം
നവംബറിൽ സ്‌കൂൾ ഒഫ് ലീഗൽ തോട്ട് ആൻഡ് ഡവലപ്മെന്‍റ് സ്​റ്റഡീസിൽ ക്രെഡിറ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ സോഷ്യൽ സയൻസ്/ ഗാന്ധിയൻ സ്​റ്റഡീസ്/ ഡവലപ്മെന്‍റ് സ്​റ്റഡീസ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
എറണാകുളം മഹാരാജാസ് കോളേജിൽ മാർച്ചിൽ നടത്തിയ രണ്ടാംവർഷ ബി.കോം പാർട്ട് ഒന്ന് ഇംഗ്ലീഷ് സപ്ലിമെന്‍ററി, ഡിസംബറിൽ നടത്തിയ പുനഃപരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

♦ എം. ഫിൽ സീറ്റൊഴിവ്
സർവകലാശാല സ്‌കൂൾ ഒഫ് പ്യൂവർ ആൻഡ് അപ്ലൈ‌ഡ് ഫിസിക്‌സിൽ എം.ഫിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുള്ള ഒരു പട്ടിക വർഗ്ഗ സീറ്റിൽ പ്രവേശനത്തിന് യോഗ്യതയുള്ളവർ 14ന് മുമ്പ് സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481- 2731043.

comments powered by Disqus
Register Here  To get updates
Free Hit Counter