Top News Icon
EDUCATIONAL / KERALA
യൂണി​റ്ററി ഡിഗ്രി ഇൻ ലോ പരീക്ഷ
Posted on - Feb 11, 2014 07:56 pm

മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ യൂണി​റ്ററി ഡിഗ്രി ഇൻ ലാ (ത്രിവത്സരം) പരീക്ഷയ്‌ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

♦ ബി.എസ്‌സി (നഴ്‌സിംഗ്) ടൈംടേബിൾ
ഫെബ്രുവരി​ 26-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം) പരീക്ഷ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും.

♦ പരീക്ഷാഫലം
ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ബയോഇൻഫർമാ​റ്റിക്‌സ് പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.
രണ്ടാം സെമസ്​റ്റർ എം.എഡ് (നോൺ സി.എസ്.എസ്) പരീക്ഷയുടെ ഫലം വെബ്‌സൈ​റ്റിൽ ലഭിക്കും.
നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എഡ് (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.
സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിച്ച സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് പുതിയ സ്‌കീമിന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

♦ അസൈൻമെന്‍റ് ചോദ്യങ്ങൾ
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം എം.എ. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള (2013-14) അസൈൻമെന്‍റ് ചോദ്യങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ (ideku.net) ലഭിക്കും.

♦ പരീക്ഷ
കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന്‍റെ പഴയ സ്‌കീമിലുള്ള പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ ഏഴ് വരെ തീയതികളിലായി പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടത്തും. പിഴയില്ലാതെ ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. ഫോൺ. 0471-2302523.

♦ എസ്.ഡി.ഇ മാർക്ക്‌ലിസ്​റ്റുകൾ
കേരള സർവകലാശാല വിദൂരപഠനകേന്ദ്രം ജൂലൈയിൽ നടത്തിയ എം.എസ്‌സി മാത്തമാ​റ്റിക്‌സ് ഫൈനൽ പരീക്ഷ, എം.എ. ഇക്കണോമിക്‌സ് ഫൈനൽ പരീക്ഷ എന്നിവയുടെ മാർക്ക്‌ലിസ്​റ്റുകൾ സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ഫെബ്രുവരി 13, 14 തീയതികളിൽ കൈപ്പ​റ്റണം.


comments powered by Disqus
Register Here  To get updates
Free Hit Counter