Top News Icon
EDUCATIONAL / MG
പരീക്ഷാ തീയതി
Posted on - Feb 18, 2014 09:53 pm

അഫിലിയേ​റ്റഡ് കോളജുകളിൽ രണ്ടാം സെമസ്​റ്റർ എം.എസ്‌സി സി.ഇ ആൻഡ് എൻ.​ടി (കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെ​റ്റ് വർക്ക് ടെക്‌നോളജി - 2012 അഡ്മിഷൻ) പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി​ 21 വരെ സ്വീകരിക്കും.
ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഒന്നാം സെമസ്​റ്റർ എം.ഫിൽ ഫിസിക്‌സ് പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 20 വരെ സ്വീകരിക്കും.
നാലാം വർഷ ബി.പി.ടി പുതിയ സ്‌കീം 2008 അഡ്മിഷൻ, പഴയ സ്‌കീം 2008ന് മുൻപുള്ള അഡ്മിഷൻ) സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 7 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും.
അഞ്ചാം സെമസ്​റ്റർ ഹോട്ടൽ മാനേജ്‌മെന്‍റ് ഡിഗ്രി പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും.

♦ പ്രാക്ടിക്കൽ
മൂന്നാം സെമസ്​റ്റർ എം.എസ് സി (മൈക്രോബയോളജി) സി.എസ്.എസ് ജനുവരി 2014 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

♦ പ്രോജക്‌ട് മൂല്യനിർണയം
നാലാം സെമസ്​റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജന​റ്റിക് എൻജിനിയറിംഗ് കോഴ്‌സിന്‍റെ പ്രോജക്‌ട് മൂല്യനിർണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും.

♦ എം.ബി.എ പേപ്പർ
അഫിലിയേ​റ്റഡ് കോളജുകളിലെ മൂന്നാം എം.ബി.എ (2012 അഡ്മിഷൻ-പുതിയ സ്‌കീം) വിദ്യാർത്ഥികളുടെ ഇലക്‌ടീവ് പേപ്പറിന്‍റെ വിശദാംശങ്ങൾ ഫെബ്രുവരി 26ന് മുൻപായി eb5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം.

♦ പരീക്ഷാ ഫലം
2013 ഒക്‌ടോബറിൽ സ്‌കൂൾ ഒഫ് ബയോസയൻസസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

♦ എം.ഫിൽ സീ​റ്റ് ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് കംപ്യൂട്ടർ അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ കോഴ്‌സിന് എസ്.ടി വിഭാഗത്തിൽ ഒരു സീ​റ്റ് ഒഴിവുണ്ട്. ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് മുൻപായി ഡയറക്ടർ മുമ്പാകെ ഹാജരാകണം.

comments powered by Disqus
Register Here  To get updates
Free Hit Counter