Top News Icon
EDUCATIONAL / KERALA
ബി.പി.എ ഫലം
Posted on - Feb 18, 2014 09:57 pm

ഏപ്രിൽ/മേയിൽ നടത്തിയ രണ്ടാം വർഷ ബി.പി.എ (സപ്ലിമെന്‍ററി - പാർട്ട് ഒന്ന് & രണ്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

♦ പി.ജി പരീക്ഷ
ഫെബ്രുവരി​ 26-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്​റ്റർ പി.ജി. പരീക്ഷകൾ മാർച്ച് മൂന്നി​ന് തുടങ്ങും.

♦ ബി.പി.എ പ്രാക്ടിക്കൽ
ഫെബ്രുവരി​ 24 മുതൽ മാർച്ച് 31 വരെ ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തുന്ന അഞ്ചാം സെമസ്​റ്റർ ബി.പി.എ (വോക്കൽ) പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ.

♦ മാർക്ക്‌ലി​സ്​റ്റ്
2013 ആഗസ്​റ്റിൽ നടത്തിയ എം.എ ഇക്കണോമിക്സ് (പ്രീവിയസ്) മാർക്ക്ലിസ്​റ്റ് പാളയം സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ഫെബ്രുവരി​ 20, 21, 22 തീയതികളിൽ ഹാൾടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റണം.

♦ അസൈൻമെന്‍റ് വിഷയങ്ങൾ
വിദൂരപഠനകേന്ദ്രം നടത്തുന്ന ഒന്നാം വർഷ എം.എ ഹിസ്​റ്ററി, എം.എ. ഇസ്ലാമിക് ഹിസ്​റ്ററി അസൈൻമെന്‍റ് വിഷയങ്ങൾ, എം.എ ഹിസ്​റ്ററി (ഫൈനൽ - 2013) ചോദ്യപേപ്പർ എന്നിവ വെബ്‌സൈറ്റിൽ (www.ideku.net) ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter