Top News Icon
JOBS / KPSC
ഇന്‍റർവ്യൂ
Posted on - Feb 18, 2014 10:45 pm

കണ്ണൂർ ജില്ലയിൽ ഇന്ത്യൻ സിസ്​റ്റംസ് ഒഫ് മെഡിസിൻ വകുപ്പിൽ ആയുർവേദ തെറാപ്പിസ്​റ്റ് (കാറ്റഗറി നമ്പർ 385\2011) തസ്തികയുടെ തിരഞ്ഞെടുപ്പിനു വേണ്ടി പ്രസിദ്ധീകരിച്ച സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും ഫെബ്രുവരി​ 19, 20, 21 തീയതികളിൽ കണ്ണൂർ ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്‍റർവ്യൂ ചെയ്യും

♦ പ്രമാണ പരിശോധന
എറണാകുളം ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ്മാൻ (വികലാംഗ ഉദ്യോഗാർത്ഥികൾക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 259\12) തസ്‌തികയുടെ തിരഞ്ഞെടുപ്പിനായി 30.10.2013, 30.12.2013 തീയതികളിൽ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അസൽ പ്രമാണ പരിശോധനയും അർഹതാ നിർണയ കൂടിക്കാഴ്‌ചയും ഫെബ്രുവരി 19 ന് രാവിലെ 7.30 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ (എറണാകുളം സൗത്ത് റെയിൽവേ സ്​റ്റേഷന്‍റെ കിഴക്കേ കവാടത്തിലുള്ള ജി.സി.ഡി.എ കെട്ടിടത്തിൽ) നടത്തും. ഇതേ തസ്‌തികയ്‌ക്കായി മാർച്ച് 8 ന് നടത്തിയ അർഹതാ നിർണയത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഈ അറിയിപ്പ് ബാധകമല്ല.

comments powered by Disqus
Register Here  To get updates
Free Hit Counter