Top News Icon
EDUCATIONAL / CALICUT
ബി.ടെക്/ബി.ആർക് പരീക്ഷ മാറ്റി​
Posted on - Feb 22, 2014 09:30 pm

മാർച്ച് അഞ്ചിന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.ടെക്/ബി.ആർക് (2004 സ്​കീം) സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് ആറിലേക്ക് മാറ്റി​.

♦ സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷ
പേപ്പർ ഒന്നിന് 2,500 രൂപ നിരക്കിൽ ഫീസടച്ചവർക്കായി നടത്തുന്ന ബി.എ ഹിന്ദി (1992 പ്രവേശനം മുതൽ), ബി.എ മലയാളം (സബ്‌​സിഡിയറി സംസ്​കൃതം 2003​04 പ്രവേശനം), എം.എസ്‌സി മാത്തമാറ്റിക്‌​സ് (1990 & 2000 പ്രവേശനം), എം.എ മലയാളം (സബ്‌​സിഡിയറി സംസ്​കൃതം 1999, 2000​02 പ്രവേശനം) സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ 24 മുതൽ ഉച്ചക്ക് 12.30​ന് സർവകലാശാലാ കാമ്പസിലെ സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷാവിഭാഗം ഓഫീസിൽ നടക്കും. വിശദവിവരങ്ങളും ടൈംടേബിളും സർവകലാശാലാ വെബ്‌​സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407367.

♦ പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.എ (ഏപ്രിൽ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌​സൈറ്റിൽ.

♦ ബിരുദ പരീക്ഷാഫലം
2013 മേയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്​റ്റർ ബി.എ/ബി.എ അഫ്‌​സൽ​ഉൽ​ഉലമ/ബി.കോം/ബി.ബി.എ/ബി.എം.എം.സി (2012 പ്രവേശനം) റഗുലർ പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ.
സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് (2011 പ്രവേശനം) വിദ്യാർത്ഥികളുടെ പരീക്ഷാഫലം ഫെബ്രുവരി​ 24​നും ബി.എസ്‌സി മാത്തമാറ്റിക്‌​സ്, ബി.എസ്‌സി കൗൺസലിംഗ് സൈക്കോളജി റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷാഫലങ്ങൾ 26​നും വെബ്‌​സൈറ്റിൽ ലഭ്യമാകും.
2013 ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി മാത്തമാറ്റിക്‌​സ് (സിയുസിഎസ്എസ്, നോൺ​സിയുസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ.


comments powered by Disqus
Register Here  To get updates
Free Hit Counter