Top News Icon
EDUCATIONAL / MG
സി.ബി.സി.എസ്.എസ് പരീക്ഷകൾ
Posted on - Feb 22, 2014 09:34 pm

ആറും നാലും സെമസ്​റ്റർ സി.ബി.സി.എസ്.എസ് പരീക്ഷകൾ യഥാക്രമം മാർച്ച് 20, 21 തീയതികളിൽ ആരംഭിക്കും. ടൈംടേബിൾ വെബ് സൈ​റ്റിൽ.

♦ പ്രാക്ടിക്കൽ
• ഫെബ്രുവരി​ 24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ ബി.എസ് സി ഇലക്ട്രോണിക്‌സ് (സി.ബി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി) 2013 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 4 മുതൽ നടത്തും.
• ഒന്നാം സെമസ്​റ്റർ ബി.എസ് സി ഫിസിക്‌സ് (സി.ബി.സി.എസ്.എസ്) ഡിസംബർ 2013 സപ്ലിമെന്‍ററി (2009/2010 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽകോലഞ്ചേരി സെന്‍റ് പീ​റ്റേഴ്‌സ് കോളജിൽ വച്ച് ഫെബ്രുവരി 26ന് 10.30 ന് നടത്തും. മ​റ്റ് കോളജുകളിൽ രജിസ്​റ്റർ ചെയ്തവരും പ്രാക്ടിക്കലിന് മേൽപറഞ്ഞ കേന്ദ്രത്തിൽ ഹാജരാകണം. 2011/ 2012 അഡ്മിഷൻ വിദ്യാർത്ഥികളുടെപ്രാക്ടിക്കൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ 26ന് നടത്തും.
• രണ്ടാം സെമസ്​റ്റർ എം.എസ് സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് ജനുവരി 2014 പരീക്ഷയുടെ പ്രാക്ടിക്കൽ യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് അപ്ലൈഡ് സയൻസിന്‍റെ ഇടപ്പള്ളി, കോട്ടയം പുല്ലരിക്കുന്ന് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 26, 28 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈ​റ്റിൽ ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter