Top News Icon
JOBS / KPSC
ഇന്‍റർവ്യു
Posted on - Feb 22, 2014 09:40 pm

• കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തസ്‌തികമാറ്റം വഴി ഹൈസ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം), യു.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം), എൽ.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ ഫെബ്രുവരി​ 25 നും തസ്‌തികമാറ്റം വഴി ഹൈസ്‌കൂൾ അസിസ്​റ്റന്‍റ് (ഗണിതം, സോഷ്യൽ സ്​റ്റഡീസ്, നാച്വറൽ സയൻസ്, ഹിന്ദി) തസ്‌തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ 26 നും കമ്മിഷന്‍റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്‍റർവ്യൂ ചെയ്യും.
• കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (എസ്.ആർ. ഫോർ പി.എച്ച്) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും ഫെബ്രുവരി​ 25 ന് കമ്മിഷന്‍റെ കണ്ണൂർ ജില്ലാ ആഫീസിൽ ഇന്‍റർവ്യൂ ചെയ്യും.

♦ സർട്ടിഫിക്കറ്റ് പരിശോധന
മലപ്പുറം ജില്ലയിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്​റ്റന്‍റ് തസ്തികയിലെ തിരഞ്ഞെടുപ്പിനു സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വികലാംഗ വിഭാഗം ഉദ്യോഗാർത്ഥികളുടെയും സർട്ടിഫിക്കറ്റ് പരിശോധനയും അനുയോജ്യതാ നിർണയവും ഫെബ്രുവരി​ 25 ന് രാവിലെ 7.30 ന് മലപ്പുറം സിവിൽ സ്​റ്റേഷനിലുള്ള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ആഫീസിൽ നടത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter