Top News Icon
EDUCATIONAL / MG
പ്രാക്ടിക്കൽപരീക്ഷ
Posted on - Mar 04, 2014 11:43 pm

• രണ്ടാം വർഷ ബി.ഫാം (റഗുല‌ർ/സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 10ന് ആരംഭിക്കും.
• മൂന്നാം സെമസ്​റ്റർ എം.എസ് സി സുവോളജി (സി.എസ്.എസ് - 2012 അഡ്മിഷൻ റഗുലർ, മേഴ്‌സി ചാൻസ് - 2001 അഡ്മിഷൻ, 2012ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 10 മുതൽ ആരംഭിക്കും.
• രണ്ടാം വർഷ ബി.എം.ആർ.ടി (2011 അഡ്മിഷൻ റഗുലർ/2011ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാ വോസിയും മാർച്ച് 15 മുതൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

♦ വൈവാ വോസി​
ആറാം സെമസ്​റ്റർ സംസ്‌കൃതം സ്‌പെഷ്യൽ (ന്യായ, സാഹിത്യ, വ്യാകരണ, വേദാന്ത) പരീക്ഷയുടെ (സി.ബി.സി.എസ്.എസ്) പ്രോജക്‌ട് മൂല്യനിർണയവും വൈവാ വോസിയും തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളജിൽ മാർച്ച് 10നും കാലടി എസ്.എസ് കോളജിൽ 11നും നടത്തും.

♦ ജിയോ-ഇൻഫർമേഷൻ സയൻസ് കോഴ്‌സ്
സ്‌കൂൾ ഒഫ് എൻവയൺമെന്‍റൽ സയൻസസിൽ നാഷണൽ നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്​റ്റം പ്രോഗ്രാമിൽ ഹ്രസ്വകാല ജിയോ-ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന് ശാസ്ത്ര വിഷയങ്ങളിൽ അംഗീകൃത ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 17. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2732120, 2732620, 9446058120, വെബ് സൈറ്റ് www.sesmgu.org, ഇമെയിൽ rsgismgu@gmail.com

comments powered by Disqus
Register Here  To get updates
Free Hit Counter