Top News Icon
JOBS / KPSC
തിരുത്തൽ വിജ്ഞാപനം
Posted on - Mar 04, 2014 11:49 pm

കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പാർട്ട് I വിഭാഗം (കാറ്റഗറി നമ്പർ 269/2013) തസ്തികയിലെ ഒരൊഴിവ് 31-08-2013 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തതിൽ കുറിപ്പ് 12 ൽ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ 8, 9, 10, 11, 12, 13 എന്നീ ഉപഖണ്ഡികകളും 7 ാം ഖണ്ഡികയും മേൽപ്പറഞ്ഞ ഉദേ്യാഗത്തിന് ബാധകമല്ല എന്നത് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ 5, 8, 9, 10, 11, 12, 13 എന്നീ ഉപഖണ്ഡികകളും 7 ാം ഖണ്ഡികയും മേൽ പ്പറഞ്ഞ ഉദ്യോഗത്തിന് ബാധകമല്ല എന്ന് തിരുത്തി വായിക്കേണ്ടതാണ്.

ഇന്‍റർവ്യൂ
• സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് (പോളിടെക്‌നിക്‌സ്) (കാറ്റഗറി നമ്പർ 164/2010) തസ്‌തികയിലേക്കുള്ള ഇന്‍റർവ്യൂ മാർച്ച് 5, 6, 7, 12, 13, 14 തീയതികളിൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും.
• വ്യാവസായിക പരിശീലന വകുപ്പിൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 107/2011) തസ്‌തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്‍റർവ്യൂ എന്നിവ മാർച്ച് 21 രാവിലെ 7 മണിമുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും.
• കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ബോട്ടണി (ജൂനിയർ ആൻഡ് സീനിയർ) (കാറ്റഗറി നമ്പർ 449/2010) തസ്‌തികകളിലെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും 5, 6, 7, 12, 13, 14, 19, 20, 21 തീയതികളിൽ കെ.പി.എസ്.സി കോഴിക്കോട് മേഖലാ/ജില്ലാ ആഫീസുകളിൽ വച്ച് ഇന്‍റർവ്യൂ നടത്തും.
• എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 249/2012) (അന്ധർ, ഭാഗിക അന്ധതയുള്ളവർ, ഭാഗിക ബധിരതയുള്ളവർ, അസ്ഥിഭംഗം സംഭവിച്ചവർ എന്നീ വികലാംഗ വിഭാഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) തസ്‌തികയിലേക്കുള്ള അഭിമുഖം 5 ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി എറണാകുളം ജില്ലാ ആഫീസിൽ നടത്തും.

ഒ.എം.ആർ പരീക്ഷ
കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിലെ അക്കൗണ്ടന്‍റ് (കാറ്റഗറി നമ്പർ 52/2013) തസ്‌തികയിലേക്ക് മാർച്ച് 25 ന് രാവിലെ 8 മണിമുതൽ 9.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കെ.പി.എസ്.സി ഔദ്യോഗിക വൈബ്‌സൈറ്റായ www.keralapsc.gov.in ൽ നിന്ന് യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കണം.

വൺ ടൈം രജിസ്‌ട്രേഷൻ
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.എ (തമിഴ്) (എൻ.സി.എ-മുസ്ലിം) (കാറ്റഗറി നമ്പർ 441/2013) തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് മാർച്ച് 5 ന് രാവിലെ 9 മണിമുതൽ കൊല്ലം ജില്ലാ പി.എസ്.സി ആഫീസിൽവച്ച് വൺ ടൈം രജിസ്‌ട്രേഷൻ നടത്തുന്നു.


കായികക്ഷമതാ പരീക്ഷ
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ടെയിനി (പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 457/2011) തസ്‌തികയുടെ ശാരീരിക യോഗ്യതാ നിർണയവും കായികക്ഷമതാ പരീക്ഷയും 19 രാവിലെ 6.30 മുതൽ എസ്.എ.പി പരേഡ് ഗ്രൗണ്ട് പേരൂർക്കടയിൽ നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്​റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിംഗ് അസിസ്​റ്റന്‍റ് ഗ്രേഡ് I (പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 168/2010) തസ്‌തികയിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന, ഇന്‍റർവ്യൂ എന്നിവ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ വച്ച് 20ന് രാവിലെ 9.30 നടത്തും..

comments powered by Disqus
Register Here  To get updates
Free Hit Counter