Top News Icon
EDUCATIONAL / MG
പരീക്ഷ മാ​റ്റി വച്ചു
Posted on - Mar 05, 2014 11:47 pm

ചങ്ങനാശേരി എസ്.ബി കോളജിൽ മാർച്ച് 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ എം.ഫിൽ ഫിസിക്‌സ് ഡിഗ്രിപരീക്ഷകൾ മാ​റ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്.

♦ പരീക്ഷാ ഫലം
നാലാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
കോട്ടയം സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ രണ്ടും മൂന്നും നാലും ആറും ഏഴും ഒൻപതും സെമസ്​റ്റർ ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) മേഴ്‌സി ചാൻസ് (പഴയ സ്‌കീം), എട്ടാം സെമസ്​റ്റർ ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) സപ്ലിമെന്‍ററി (പഴയ സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂൾ ഒഫ് ബിഹേവിയർ സയൻസസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ പാർട്ട് ടൈം, പാർട്ട് ടൈം-മേഴ്‌സി ചാൻസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
രണ്ടാം പ്രൊഫഷണൽ ബി.ഡി.എസ് സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

comments powered by Disqus
Register Here  To get updates
Free Hit Counter