Top News Icon
EDUCATIONAL / KERALA
ബി.എ/ബി.കോം പ്രോജക്ട് ആൻഡ് വൈവ
Posted on - Mar 05, 2014 11:50 pm

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.കോം (റഗുലർ ആൻഡ് സപ്ലിമെന്‍ററി) വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ മാർച്ച് 15-നകം അതത് വകുപ്പുകളിൽ സമർപ്പിക്കണം.
ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പ്രോജക്‌ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും മാർച്ച് 24, 25 തീയതികളിലും ഇംഗ്ലീഷ് 24-ന് മാത്രവും അതത് കോളേജുകളിൽ നടത്തും. സി.ബി.സി.എസ്.എസ് ബി.എസ്‌സി പ്രോജക്‌ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും പ്രാക്‌ടിക്കൽ പരീക്ഷയോടൊപ്പം നടത്തും.

♦ എൽഎൽ.ബി പരീക്ഷ
കേരള സർവകലാശാല മാർച്ച് 10-ന് തുടങ്ങാനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്​റ്റർ യൂണിറ്ററി ഡിഗ്രി ഇൻ- ലാ (ത്രിവത്സരം), ഒന്നാം സെമസ്​റ്റർ ഇന്‍റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ. എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി., ബി.കോം എൽ.എൽ.ബി, എൽ.എൽ.ബി. (പഞ്ചവത്സരം) പരീക്ഷകൾ (2011-12-ന് മുമ്പുള്ള അഡ്മിഷൻ) മാർച്ച് 24-ന് തുടങ്ങും.

♦ പരീക്ഷാ ഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്​റ്റർ ബി.എസ്‌സി എൻവയോൺമെന്‍റൽ സയൻസ് & എൻവയോൺമെന്‍റ് ആൻഡ് വാട്ടർ മാനേജ്‌മെന്‍റ് (ഗ്രൂപ്പ് 2 (എ) - 216) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in).

♦ ടൈംടേബിൾ
മാർച്ച് 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.ബി.എൽ, രണ്ടാം സെമസ്​റ്റർ എൽഎൽ.എം, 31-ന് തുടങ്ങുന്ന നാലാം സെമസ്​റ്റർ എം.ബി.എൽ, നാലാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. നാലാം സെമസ്​റ്റർ എൽഎൽ.എം ഡെസർട്ടേഷൻ സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.

♦ എം.എ സംസ്‌കൃതം ക്ലാസ്
സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒന്നാം വർഷ എം.എ സംസ്‌കൃതം ക്ലാസുകൾ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് കാര്യവട്ടം സംസ്‌കൃത പഠനവിഭാഗത്തിൽ തുടങ്ങും. തുടർച്ചയായ ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. വിദ്യാർത്ഥികൾ കൃത്യസമയത്ത് ഹാജരാകണം.

♦ എം.ബി.എ സ്‌പെഷ്യൽ ക്ലാസുകൾ
സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.ബി.എ (2010 ബാച്ച്) സ്‌പെഷ്യൽ ക്ലാസുകൾ മാർച്ച് ഒമ്പതിന് രാവിലെ 10 മണിമുതൽ നാല് മണിവരെ കുറവൻകോണം യു.ഐ.ടിയിൽ നടത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter