Top News Icon
JOBS / KPSC
ഇന്‍റർവ്യൂ മാറ്റി​വച്ചു
Posted on - Mar 05, 2014 11:52 pm


കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ വിവിധ തസ്‌തി​ക​കൾക്കായി മാർച്ച് 19, 20, 21 തീയ​തി​ക​ളിൽ നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന എല്ലാ ഇന്‍റർവ്യൂ​കളും യഥാ​ക്രമം ഏപ്രിൽ 2, 3, 4 തീയ​തി​ക​ളി​ലേക്ക് മാറ്റി​.

♦ പ്രമാണ പരി​ശോ​ധന
ഇന്ത്യൻ സിസ്​റ്റം ഒഫ് മെഡി​സിൻ/ഇൻഷ്വ​റൻസ് മെഡി​ക്കൽ സർവീസ് വകു​പ്പിൽ മെഡി​ക്കൽ ഓഫീ​സർ (ആ​യുർവേദ)/അസി​സ്​റ്റന്‍റ് ഇൻഷ്വറൻസ് മെഡി​ക്കൽ ഓഫീ​സർ തസ്‌തി​ക​യുടെ (കാ​റ്റ​ഗറി നമ്പർ 268/2011) വ്യ​ക്തി​ഗത അസൽ പ്രമാണ പരി​ശോ​ധന മാർച്ച് 17 മുതൽ ഏപ്രിൽ 3 വരെ രാവിലെ 9.30 മുതൽ കെ. ​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും.

♦ തീയതി നീട്ടി
ഐ.​എ.​എസ്/ഐ.​പി.​എസ്/ഐ.​എ​ഫ്.​എസ് ജൂനി​യർ മെമ്പർമാർക്കു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മി​ഷൻ നട​ത്തുന്ന വകു​പ്പു​തല പരീ​ക്ഷയ്ക്ക് ഓൺലൈനി​ൽ അപേക്ഷി​ക്കാനുള്ള തീയതി മാർച്ച് 12 വരെ നീട്ടി​.

comments powered by Disqus
Register Here  To get updates
Free Hit Counter