Top News Icon
EDUCATIONAL / KERALA
പ്രോജക്ട് ആൻഡ് വൈവ
Posted on - Mar 06, 2014 11:22 pm

കേരള സർവകലാശാല ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.കോം (റഗുലർ ആൻഡ് സപ്ലിമെന്‍ററി) വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ മാർച്ച് 15നകം സമർപ്പിക്കണം.
ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പ്രോജക്ടുകളുടെ മൂല്യനിർണയവും വൈവയും മാർച്ച് 24, 25 തീയതികളിൽ നടത്തും. സി.ബി.സി.എസ്.എസ് ബി.എസ്‌.സി പ്രോജക്ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയോടൊപ്പം നടത്തും.

♦ എൽ.എൽ.ബി പരീക്ഷ
ജനുവരി 30ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ഇന്‍റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (പഞ്ചവത്സരം) പേപ്പർ മൂന്ന് കമ്പാരറ്റീവ് പൊളിറ്റിക്‌സ് പരീക്ഷ മാർച്ച് 19ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

♦ ബി.പി.ടി ഫലം
നവംബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിയോ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.

♦ ഹോട്ടൽ മാനേജ്‌മെന്‍റ് ഫലം
ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌.സി ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.

♦ എം.സി.എ പരീക്ഷ
മേയ് 12ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2011 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് മാർച്ച് 26 മുതൽ ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.
മേയ് 12ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.
എപ്രിൽ 24ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.സി.എ (2011 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് മാർച്ച് 14 മുതൽ ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ മാർച്ച് 21 വരെ അപേക്ഷിക്കാം.
ഏപ്രിൽ 24ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.സി.എ (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 21 വരെ അപേക്ഷിക്കാം.

♦ മാർക്ക്‌ലിസ്​റ്റ് കൈപ്പറ്റണം
ജൂലായ്/ആഗസ്​റ്റിൽ നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസ് (പ്രീവിയസ്, ഫൈനൽ) മാർക്ക്‌ലിസ്​റ്റ് എസ്.ഡി.ഇയുടെ പാളയം ഓഫീസിൽ നിന്നും മാർച്ച് 10, 11 തീയതികളിൽ കൈപ്പറ്റണം.

♦ സമ്പർക്ക ക്ലാസുകൾ
വിദൂരപഠനകേന്ദ്രം നടത്തുന്ന ഒന്നാംവർഷ എം.എ.മ്യൂസിക് സമ്പർക്ക ക്ലാസുകൾ 13 മുതൽ സർവകലാശാല സംഗീത പഠനവകുപ്പിൽ നടത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter