Top News Icon
EDUCATIONAL / MG
പ്രാക്ടിക്കൽ പരീക്ഷ
Posted on - Mar 07, 2014 10:58 pm

അഫിലിയേ​റ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിലെയും നാലാം സെമസ്​റ്റർ എം.സി.എ (2011 അഡ്മിഷൻ റഗുലർ), അഫിലിയേ​റ്റഡ് കോളേജുകളിലെ (2007 മുതൽ 2010 അഡ്മിഷൻ സപ്ലിമെന്‍ററി) ഫെബ്രുവരി 2014 പരീക്ഷകളുടെ പ്രാക്ടിക്കൽ മാർച്ച് 13ന് ആരംഭിക്കും.
അഫിലിയേ​റ്റഡ് കോളേജുകളിലെ ഒന്നാം സെമസ്​റ്റർ ബി.സി.എ/ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്.എസ്) ഡിഗ്രി ഡിസംബർ 2013 പരീക്ഷയുടെ പ്രാക്ടിക്കൽ (എക്‌സ്​റ്റേണൽ) മാർച്ച് 17, 18, 19 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ് സൈ​റ്റിൽ.

♦ അപേക്ഷാ തീയതി
ഒന്നാം സെമസ്​റ്റർ ബി.എഡ് (2009 മുതൽ 2012 വരെ അഡ്മിഷൻ) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം.

♦ പരീക്ഷാ ഫലം
നാലാം സെമസ്​റ്റർ എം.എ സിനിമ ആൻഡ് ടെലിവിഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
എൽ.എൽ.എം (പ്രീവിയസ് സപ്ലിമെന്‍ററി), ഫൈനൽ (റഗുലർ/സപ്ലിമെന്‍ററി) ഒാഫ് കാമ്പസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

comments powered by Disqus
Register Here  To get updates
Free Hit Counter