Top News Icon
EDUCATIONAL / CALICUT

2013 ഒക്‌ടോബര്‍ 22 ന് നടത്താനിരുന്ന അവസാന വര്‍ഷ ബി.എ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ സംസ്‌കൃതം സബ്‌സിഡിയറി പരീക്ഷ ജനുവരി 22 ന് നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. 2005 പ്രവേശന സ്‌കീമും സിലബസിലുമായിരിക്കും പരീക്ഷ നടക്കുക. ♦ പരീക്ഷാസമയത്തില്‍ മാറ്റം ജനു. 25 ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്​റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സല്‍ ഉല്‍ ഉലമ (സിസിഎസ്എസ്) ഓപ്പണ്‍ കോഴ്‌സ് പരീക്ഷാസമയത്തില്‍ മാറ്റം വരുത്തി. ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇന്ത്യ പരീക്ഷ രാവിലെ 9.30 നും മറ്റുപരീക്ഷകള്‍ ഉച്ചക്ക് 1.30 നും നടക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ♦ മാര്‍ക്ക് ലിസ്​റ്റ് വിതരണം 2013 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ ബി.എഡ് പരീക്ഷയുടെ മാര്‍ക്ക് ലിസ്​റ്റുകള്‍ അതതു കോളേജുകളില്‍ നിന്ന് ജനു. 20 മുതല്‍ ലഭിക്കും. ♦ ഫിസിക്‌സ് റിഫ്രഷര്‍ കോഴ്‌സ് സര്‍വകലാശാല അക്കാഡമിക് സ്​റ്റാഫ് കോളേജ്, സര്‍വകലാശാലാ/കോളേജ് അധ്യാപകര്‍ക്കായി ഫിസിക്‌സ് റിഫ്രഷര്‍ കോഴ്‌സ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 13 വരെ നടത്തും. അപേക്ഷകള്‍ ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം www.ugcasccalicut.info ൽ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407351.

Posted on - Saturday 18th of January 2014 11:14:17 PM

രണ്ടാം സെമസ്​റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്-ജൂലായ് 2013) പ്രാക്ടിക്കല്‍ പരീക്ഷ ജനു. 20, 21, 22 തിയതികളില്‍ നടക്കും. ♦ പരീക്ഷാഫലം • 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ.ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്, നോണ്‍-സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ഏപ്രിലില്‍ നടത്തിയ ഫൈനല്‍, മേയില്‍ നടത്തിയ പ്രീവിയസ് എം.എ. ഹിന്ദി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി മൈക്രോബയോളജി/ഹ്യൂമണ്‍ ഫിസിയോളജി/ ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • ആബിദ്-ഇ-ഫാസില്‍ പ്രിലിമിനറി (ഏപ്രില്‍ 2013) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം വെബ്‌സൈറ്റില്‍. • ഒന്നാം സെമസ്​റ്റര്‍ എം.ടെക് പവര്‍ ഇലക്‌ട്രോണിക്‌സ്, മാനുഫാക്ചറിംഗ് സിസ്​റ്റംസ് മാനേജ്‌മെന്‍റ്, കമ്മ്യൂണിക്കേഷന്‍ എൻയറിംഗ് ആൻഡ് സിഗ്നല്‍ പ്രോസസിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ സിസ്​റ്റം, തെര്‍മല്‍ സിസ്​റ്റംസ്, പവര്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനിയറിംഗ്, മാനുഫാക്ചറിംഗ് എൻജിനിയറിംഗ് ആൻഡ് എനര്‍ജി സിസ്​റ്റംസ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷകള്‍ പുനഃക്രമീകരിച്ചു • ജനു. 17 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്​റ്റര്‍ എം.ടെക് റഗുലര്‍ (2013 പ്രവേശനം)/സപ്ലിമെന്‍ററി പരീക്ഷകള്‍ ഫെബ്രുവരി പത്ത് മുതല്‍ നടക്കും. • ജനു. 17 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്​റ്റര്‍ ബി.പി.എഡ് റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി നാല് മുതല്‍ നടക്കും. • ജനു. 24 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്​റ്റര്‍ എം.പി.എഡ്. റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ നടക്കും. ♦ പരീക്ഷ ഒന്നാം സെമസ്​റ്റര്‍ എം.എച്ച്.എ റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ ജനു. 28 ന് ആരംഭിക്കും. ♦ കാമ്പസ് റിക്രൂട്ട്‌മെന്‍റ് 21-ന് വിദ്യാര്‍ത്ഥികൾക്കായി നടത്തുന്ന പ്ലേസ്‌മെന്‍റ് ക്യാമ്പ് ജനു. 21-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഫൈനാന്‍സ് മേഖലയിലും ഐ.ടി മേഖലയിലുമുള്ള രണ്ട് പ്രമുഖ കമ്പനികളാണ് എത്തുന്നത്. ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയും മൂന്ന് വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് ഫൈനാന്‍സ് കമ്പനിയില്‍ ബ്രാഞ്ച് മാനേജര്‍, കസ്​റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസതികയിലേക്കുള്ള അഭിമുഖത്തിന് പങ്കെടുക്കാം. മികച്ച ആശയ വിനിമയ ശേഷിയും ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ സന്നദ്ധരുമായ അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് ബി.പി.ഒ തസ്തികയിലേക്കുള്ള അഭിമുഖത്തിന് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.

Posted on - Friday 17th of January 2014 11:33:34 PM

2012 വര്‍ഷത്തില്‍ നടത്തിയ പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ്/മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജനു. 18-ന് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളെ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. ഫോൺ​: 0494 2407200. ♦ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ജനു. 20-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റര്‍ എസ്.ഡി.ഇ-യു.ജി (സിസിഎസ്എസ്) പരീക്ഷയ്‌ക്ക് ഗവണ്‍മെന്‍റ് വിക്‌ടോറിയ കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഒലവക്കോട് കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. വിദ്യാര്‍ത്ഥികള്‍ പുതിയ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ♦ എൽഎൽ.ബി വൈവ എൽ.എൽ.ബി പത്താം സെമസ്​റ്റര്‍ (പഞ്ചവത്സരം), ആറാം സെമസ്​റ്റര്‍ (ത്രിവത്സരം) വൈവാ പരീക്ഷകള്‍ ജനു. 20-ന് കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിലും 23-ന് തൃശൂര്‍ ഗവണ്‍മെന്‍റ് ലോ കോളേജിലും നടക്കും. ♦ പരീക്ഷാഫലം • 2013 മേയില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എ (പി.ഒ.ടി) റഗുലർ, രണ്ടാം വര്‍ഷ ബി.എ. പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എസ്.സി പോളിമര്‍ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്.സി സ്​റ്റാറ്റിസ്​റ്റിക്‌സ്/എം.എസ്.സി ബോട്ടണി (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • ഒന്നാം സെമസ്​റ്റര്‍ എം.എസ്‌സി മെഡിക്കല്‍ മൈക്രൊബയോളജി/ മെഡിക്കല്‍ ബയോകെമിസ്ട്രി/മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ജൂണ്‍ 2013) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Wednesday 15th of January 2014 11:03:41 PM

സര്‍വകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് പഠനവകുപ്പില്‍ എം.ഫില്‍ (കൊമേഴ്‌സ്) പ്രവേശനത്തിനുള്ള അപേക്ഷയോടൊപ്പം എം.കോം മാര്‍ക്ക് ലിസ്​റ്റിന്‍റെ പകര്‍പ്പ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ പകര്‍പ്പോ പ്രിന്‍റൗട്ടോ ജനുവരി​ 15-നകം എത്തിക്കണം. ♦ എംഫില്‍ മലയാളം പ്രവേശനം സര്‍വകലാശാലാ മലയാള പഠനവിഭാഗത്തില്‍ എം.ഫില്‍ പ്രവേശനത്തിന് യോഗ്യത നേടിയവരുടെ ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. അഭിമുഖം ജനുവരി​ 20-ന് രാവിലെ പത്തു മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിവിരങ്ങള്‍ക്ക്: 9447335316. ♦ എസ്.ഡി.ഇ യു.ജി പരീക്ഷ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്​റ്റര്‍ ബി.എ/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ/ബി.എസ്.സി/ബി.കോം/ബി.ബി.എ പരീക്ഷകള്‍ 20 മുതല്‍ 25 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് പത്ത് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ♦ എല്‍എല്‍.ബി വൈവ എല്‍.എല്‍.ബി പത്താം സെമസ്​റ്റര്‍ (പഞ്ചവത്സരം), ആറാം സെമസ്​റ്റര്‍ (ത്രിവത്സരം) വൈവ ജനുവരി​ 20-ന് തൃശൂര്‍ ഗവണ്‍മെന്‍റ് ലാ കോളേജിലും 23-ന് കോഴിക്കോട് ഗവണ്‍മെന്‍റ് ലാ കോളേജിലും ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ 15-നകം 50 രൂപ ചെലാന്‍ രസീത് സഹിതം അപേക്ഷിക്കണം. ♦ ബി.ടെക്/ബി.ആര്‍ക് പുനര്‍മൂല്യനിര്‍ണയം 2012 ഡിസംബറില്‍ നടത്തിയ മൂന്ന്, ആറ്, ഏഴ് സെമസ്​റ്റര്‍ (04, 2കെ സ്‌കീം) ബി.ടെക്, 2012 നവംബറില്‍ നടത്തിയ ഒമ്പതാം സെമസ്​റ്റര്‍ ബി.ആര്‍ക് പരീക്ഷകളുടെ ഉത്തരക്കടലാസിന്‍റെ പുനര്‍മൂല്യനിര്‍ണയത്തിനും പകര്‍പ്പിനും അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജനുവരി​ 18-നകം പരീക്ഷാഭവനിലെ ബി.ടെക് ബ്രാഞ്ചില്‍ നേരിട്ടുവന്ന് ഉത്തരക്കടലാസ് തിരിച്ചറിയുകയും കൈപ്പറ്റുകയും ചെയ്യണം. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ അറബിക്/എം.എ ഇസ്ലാമിക് സ്​റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ . 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Thursday 9th of January 2014 11:17:36 PM

ഇന്‍ഫോസിസ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കമ്പനികള്‍ സര്‍വകലാശാലാ പ്ലേസ്‌മെന്‍റ് സെല്ലുമായി സഹകരിച്ച് ജനുവരി​ 21-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ കാമ്പസ് റിക്രൂട്ട്‌മെന്‍റ് ക്യാമ്പ് നടത്തുന്നു. രജിസ്‌ട്രേഷന് www.cuplacements.inസന്ദര്‍ശിക്കുക. ♦ പരീക്ഷാഭവന്‍ അദാലത്ത് പരീക്ഷാഭവനുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 'പരീക്ഷാഭവന്‍ അദാലത്ത്-2014' എന്ന പേരില്‍ ഒരു പ്രശ്‌ന പരിഹാരമേള ഫെബ്രുവരിയില്‍ സംഘടിപ്പിക്കും. വിശദാംശം വെബ്‌സൈറ്റില്‍. ♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം അവസാന വര്‍ഷ ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (റഗുലര്‍/പ്രൈവറ്റ്/എസ്.ഡി.ഇ) പാര്‍ട്ട് മൂന്ന് റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ പത്ത് മുതല്‍ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. ബി.എസ്‌സി വിദ്യാര്‍ത്ഥികള്‍ സാധാരണ അപേക്ഷാഫോമിലും മറ്റുള്ളവര്‍ ഓണ്‍ലൈനായും അപേക്ഷി​ക്കണം. എം.എ/എം.എസ്‌സി (റഗുലര്‍/പ്രൈവറ്റ്/എസ്.ഡി.ഇ) പ്രീവിയസ്/ഫൈനല്‍-റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ പത്ത് മുതല്‍ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. ന്യൂമെറിക്കല്‍ രജിസ്​റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥികള്‍ സാധാരണ അപേക്ഷാഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. രണ്ടാം വര്‍ഷ ബി.എ/ബി.എസ്‌സി/ബി.കോം/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട്/ബി.എസ്.സി പാര്‍ട്ട് മൂന്ന് സബ്‌സിഡിയറി - സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 20 മുതല്‍ ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ സാധാരണ അപേക്ഷാഫോമിലും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒന്ന്, രണ്ട് വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി, അദിബ്-ഇ- ഫാസില്‍ പ്രിലിമിനറി/ഫൈനല്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസം റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്കുള്ള അപേക്ഷ/പ്രിന്‍റൗട്ട്, അനുബന്ധരേഖകള്‍ സഹിതം കണ്‍ട്രോളര്‍ ഒഫ് എക്‌സാമിനേഷന്‍സ്, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം-673 635 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം ലഭിക്കത്തക്കവിധം അയയ്‌ക്കണം. ഫലം കാത്തിരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബിരുദധാരികള്‍ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് അവസരം നല്‍കും. ആല്‍ഫാ ന്യൂമെറിക്കല്‍ രജിസ്​റ്റര്‍ നമ്പറുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും ന്യൂമെറിക്കല്‍ രജിസ്​റ്റര്‍ നമ്പറുള്ളവര്‍ സാധാരണ ഫോമിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ♦ സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷ എല്ലാ അവസരങ്ങളും വിനിയോഗിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാലാം സെമസ്​റ്റര്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (നോണ്‍ സിസിഎസ്എസ്) സ്‌പെഷ്യല്‍ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ജനുവരി​ 18-ന് ആരംഭിക്കും. ♦ സംസ്‌കൃതം സബ്‌സിഡിയറി 2013 ഒക്‌ടോബര്‍ 22-ന് നടക്കേണ്ടിയിരുന്ന അവസാന വര്‍ഷ ബി.എ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ സംസ്‌കൃതം സബ്‌സിഡിയറി പേപ്പര്‍ പരീക്ഷ ജനുവരി​ 22-ന് ഉച്ചയ്‌ക്ക് 1.30-ന് നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല. 2005 പ്രവേശനം സ്‌കീമിലും സിലബസിലുമായിരിക്കും പരീക്ഷ നടത്തുക. ♦ പുനര്‍മൂല്യനിര്‍ണയ ഫലം രണ്ട്, നാല് വര്‍ഷ ബി.എസ്‌സി എം.എല്‍.ടി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്നാം സെമസ്​റ്റര്‍ എം.ടെക് എംബഡഡ് സിസ്​റ്റംസ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ സിസ്​റ്റം, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനിയറിംഗ്, മാനുഫാക്ചറിംഗ് എൻജിനിയറിംഗ് ആൻഡ് ബയോ-പ്രോസസ് എൻജിനിയറിംഗ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ♦ പരീക്ഷാഫലം മൂന്നാം വര്‍ഷ ബി.ഫാം (സെപ്തംബര്‍ 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ മാസ്​റ്റര്‍ ഒഫ് തിയേറ്റര്‍ ആര്‍ട്‌സ് (സിസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2013 ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ തമിഴ് റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (നോണ്‍ സെമസ്​റ്റര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Posted on - Wednesday 8th of January 2014 11:24:12 PM

സര്‍വകലാശാല വിദ്യാര്‍ത്ഥികൾക്കായുള്ള പ്ലേസ്‌മെന്‍റ് ക്യാമ്പ് ജനുവരി​ 24-ന് രാവിലെ 9.30-ന് ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഫൈനാന്‍സ് മേഖലയിലും ഐ.ടി മേഖലയിലുമുള്ള രണ്ട് പ്രമുഖ കമ്പനികളാണ് ക്യാമ്പ് നടത്തുന്നത്. ഫൈനാന്‍സ് കമ്പനിയില്‍ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയും മൂന്ന് വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് ബ്രാഞ്ച് മാനേജര്‍, കസ്​റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള അഭിമുഖത്തിന് പങ്കെടുക്കാം. മികച്ച ആശയവിനിമയ ശേഷിയും ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ സന്നദ്ധരുമായ അവസാനവര്‍ഷ ബിരുദക്കാര്‍ക്ക് ബി.പി.ഒ തസ്തികയിലേക്കുള്ള അഭിമുഖത്തിന് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. താല്‍പര്യമുള്ളവര്‍ക്ക് cup@uoc.ac.in എന്ന ഇ-മെയിലില്‍ രജിസ്​റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്www.cuplacements.in സന്ദര്‍ശിക്കുക. ♦ എസ്.ഡി.ഇ ബിരുദ പരീക്ഷ ജനുവരി​ 17, 18 തീയതികളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്​റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്എസ്-എസ്ഡിഇ) റഗുലര്‍ പരീക്ഷ 24, 25 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ♦ ബി.ആര്‍ക് പുനര്‍മൂല്യനിര്‍ണയം 2012 ഡിസംബറില്‍ നടത്തിയ മൂന്ന്, ആറ്, ഏഴ് സെമസ്​റ്റര്‍ (04, 2കെ സ്‌കീം), 2012 നവംബറില്‍ നടത്തിയ ഒമ്പതാം സെമസ്​റ്റര്‍ ബി.ആര്‍ക് പരീക്ഷകളുടെ ഉത്തരക്കടലാസിന്‍റെ പുനര്‍മൂല്യനിര്‍ണയത്തിനും പകര്‍പ്പിനും അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജനുവരി​ 18-നകം പരീക്ഷാഭവനിലെ ബി.ടെക് ബ്രാഞ്ചില്‍ നേരിട്ടുവന്ന് ഉത്തരക്കടലാസ് തിരിച്ചറിയുകയും കൈപ്പറ്റുകയും ചെയ്യണം. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും റിസള്‍ട്ടിന്‍റെ കോപ്പിയും കൊണ്ടുവരണം. ♦ പരീക്ഷാഫലം • 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.കോം (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Tuesday 7th of January 2014 11:32:43 PM

ഒന്നാം സെമസ്​റ്റര്‍ എം.ടെക് (ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്-കമ്മ്യൂണിക്കേഷന്‍ എൻജിനിയറിംഗ് ആൻഡ് സിഗ്നല്‍ പ്രോസസിംഗ്, ഇലക്ട്രിക്കല്‍ എൻജിനിയറിംഗ്-പവര്‍ ഇലക്‌ട്രോണിക്‌സ്) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷാ കേന്ദ്രം മാറ്റം വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്​റ്റര്‍ എം.ബി.എ പരീക്ഷയ്‌ക്ക് കോഴിക്കോട് എം.ഇ.എസ് വുമണ്‍സ് കോളേജും തൃശൂര്‍ സെന്‍റ് തോമസ് കോളേജും കേന്ദ്രമായി അനുവദിക്കപ്പെട്ടവര്‍ ജനുവരി എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റര്‍ എം.ബി.എ. പരീക്ഷ യഥാക്രമം കോഴിക്കോട് വിസ്മയ സ്‌കൂള്‍ ഓഫ് ആനിമേഷന്‍ ആന്‍റ് സ്‌പെഷ്യല്‍ ഇഫക്ടിലും തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജ് ഓഫ് മാത്‌സ് ആന്‍റ് ആര്‍ട്‌സിലും എഴുതണം. ♦ ബി.എസ്‌സി പ്രിന്‍റിംഗ് ടെക്‌നോളജി ആറാം സെമസ്​റ്റര്‍ ബി.എസ്‌സി പ്രിന്‍റിംഗ് ടെക്‌നോളജി സപ്ലിമെന്‍ററി (മെഴ്‌സി ചാന്‍സ്) പരീക്ഷ ജനുവരി​ 28-ന് സര്‍വകലാശാലാ കാമ്പസിലുള്ള സെന്‍റര്‍ ഫോര്‍ പ്രിന്‍റിംഗ് ടെക്‌നോളജിയില്‍ നടക്കും. ♦ പരീക്ഷ ഒന്നാം സെമസ്​റ്റര്‍ എം.ടെക് ഇന്‍ നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷ ജനുവരി​ 17-ന് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവിഭാഗത്തില്‍ ആരംഭിക്കും. ♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം ഒന്നാം സെമസ്​റ്റര്‍ എം.എസ്‌സി ബയോടെക്‌നോളജി (നോഷണല്‍ സ്ട്രീം) (2013, 2012-ഉം അതിന് മുമ്പുള്ള പ്രവേശനം) പരീക്ഷയ്‌ക്ക് ജനുവരി​ ഒമ്പത് വരെ അപേക്ഷിക്കാം. പരീക്ഷ 17-ന് ആരംഭിക്കും. അവസാന വര്‍ഷ എല്‍എല്‍.എം പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി​ ഒമ്പത് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ 22-ന് ആരംഭിക്കും. ♦ പുനര്‍മൂല്യനിര്‍ണയം 2013 നവംബറില്‍ ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്​റ്റര്‍ ബി.എ (സിസിഎസ്എസ്) പരീക്ഷകളുടെ ഉത്തരക്കടലാസിന്‍റെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി​ 15-വരെ പരീക്ഷാഭവനില്‍ അപേക്ഷ സമര്‍പ്പിക്കാം. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി ഫിസിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Tuesday 7th of January 2014 05:19:54 PM

ഫുള്‍ടൈം/പാര്‍ടൈം പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50% മാര്‍ക്കില്‍ കുറയാത്ത പിജി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ മാര്‍ക്ക് ഇളവ് അനുവദിക്കും. സര്‍വകലാശാലാ ഗവേഷണ പഠനവിഭാഗങ്ങള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പൂരിപ്പിച്ച അപേക്ഷ, പിഴകൂടാതെ ജനുവരി 17 വരെ ബന്ധപ്പെട്ട പഠനവിഭാഗങ്ങളില്‍ സ്വീകരിക്കും. ♦ പുനഃപരീക്ഷ 2013 നവംബറില്‍ നടത്താനിരുന്ന ബി.ടെക്/ബി.ആര്‍ക് പുനഃപരീക്ഷയിലെ PTCE2K 503, CE2K 602, PTCE2K 606 F പേപ്പറുകളുടെ പരീക്ഷകള്‍ ജനുവരി എട്ടിന് രാവിലെ 10.30 മുതല്‍ 1.30 വരെയും CE602 പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയും പരീക്ഷാഭവന്‍ ബി.ടെക് ബ്രാഞ്ചില്‍ നടക്കും. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എസ്.സി ജിയോഗ്രഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Friday 3rd of January 2014 11:04:30 PM

വിദൂരവിദ്യാഭ്യാസം യു.ജി/പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി വയനാട്, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് കേന്ദ്രത്തില്‍ ജനുവരി​ നാലിന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19-ലേക്ക് മാറ്റി. ♦ എം.ബി.എ പ്രവേശനം കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് പഠനവകുപ്പിലും, പാലക്കാട്, തൃശൂര്‍, തിരൂര്‍ (തൃശൂര്‍), കുറ്റിപ്പുറം, കോഴിക്കോട്, വടകര സെന്‍ററുകളിലും നടത്തുന്ന എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാന്‍ എ.ഐ.സി.ടി.ഇ നടത്തുന്ന സിമാറ്റ് പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതുവരെ സിമാറ്റ് പരീക്ഷ എഴുതാത്തവര്‍ക്ക് ജനുവരി​ 16 വരെ അപേക്ഷിക്കാം. ♦ പരീക്ഷ ജനുവരി​ മൂന്നിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്​റ്റര്‍ എംസിജെ റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (സിയുസിഎസ്എസ്) പരീക്ഷകള്‍ എട്ടിലേക്ക് മാറ്റി​. ♦ പരീക്ഷാഫലം 2013 ആഗസ്​റ്റില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എംടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനിയറിംഗ് (കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്​റ്റിക്‌സ്-സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 2013 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ ബി.ആര്‍ക്/പാര്‍ട്ട്‌ടൈം ബി.ടെക് (2009 സ്‌കീം) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. . 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Thursday 2nd of January 2014 10:20:11 PM

സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന യു.ജി/പി.ജി/ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2500 രൂപ പിഴയോടെ ജനുവരി​ എട്ടു വരെ അപേക്ഷിക്കാം. ഫോൺ: 0494 2407356, 2400288. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ.ഹിസ്​റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ പോസ്​റ്റ് അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ മലയാളം (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. ♦ സൗജന്യ സെറ്റ് പരിശീലനം എല്ലാ വിഭാഗം പെണ്‍കുട്ടികള്‍ക്കും എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗം ആണ്‍കുട്ടികള്‍ക്കും സൗജന്യമായി കാലിക്കറ്റ് സര്‍വ്വകലാശാലാ യു.ജി.സി സെന്‍റര്‍ ഫോര്‍ കോച്ചിംഗ് എസ്.സി/എസ്.ടി/ഒ.ബി.സി ആൻഡ് മൈനോറിറ്റീസ് ജനുവരി രണ്ടാം വാരം മുതല്‍ ഹയര്‍ സെക്കൻഡറി അദ്ധ്യാപക യോഗ്യതാ പരീക്ഷ (സെറ്റ്) പേപ്പര്‍ ഒന്നി​ൽ സൗജന്യ പരിശീലനം നൽകും. വിവരങ്ങള്‍ക്ക്: 8089426584.

Posted on - Wednesday 1st of January 2014 10:42:45 PM
Register Here  To get updates
Free Hit Counter